ചരിത്രത്തിൻറെ ഭാഗമായി എൻറെ മകളും.!! ഉത്തര ഉണ്ണിയുടെ കുഞ്ഞ് മഹാരാജാവ് പിറന്നു വീണ തൊട്ടിലിൽ.!! | Urmila Unni Daughter Uthara Unni Happy News

Urmila Unni Daughter Uthara Unni Happy News: സംയുക്ത വർമ്മ, ഊർമ്മിള ഉണ്ണി തുടങ്ങി വളരെ വലിയ ഒരു അഭിനയ പാരമ്പര്യമുള്ള താരനിരയിൽ നിന്ന് സിനിമ ലോകത്തേക്ക് കടന്നുവന്നത് താരമാണ് ഉത്തര ഉണ്ണി. നടി ഊർമ്മിള ഉണ്ണിയുടെ മകളായ ഉത്തര അഭിനയത്തിന് പുറമേ മോഡലിങ്ങിലും നൃത്തത്തിലും എല്ലാം സജീവ സാന്നിധ്യമാണ്. 31 കാരിയായ ഉത്തര കഴിഞ്ഞ ജൂലൈ

മാസത്തിലാണ് ഒരു അമ്മയായത്. താനൊരു അമ്മയാകാൻ പോകുന്നുവെന്ന് അറിഞ്ഞ നിമിഷം മുതലുള്ള എല്ലാ കാര്യങ്ങളും ഉത്തര സോഷ്യൽ മീഡിയ വഴി ആളുകളെ അറിയിച്ചിരുന്നു. തനിക്ക് പിറന്ന പെൺ കുഞ്ഞിന് ദീമഹി നിതേഷ് നായർ എന്നാണ് താരം പേര് നൽകിയിരിക്കുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ സിനിമയിലെ അരങ്ങേറിയ താരം ഇപ്പോൾ അഭിനയത്തിൽ അത്ര

സജീവമല്ല. എന്നിരുന്നാൽ പോലും സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ ഒക്കെ അടിക്കടി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ തൊട്ടിലിൽ കിടക്കുന്ന മകൾക്കരികിൽ കുടുംബസമേതം നിൽക്കുന്ന ഉത്തര ഉണ്ണിയുടെ ചിത്രവും താരം പങ്കുവെച്ച പോസ്റ്റുമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മകൾ കിടക്കുന്ന തൊട്ടിലിന് ഏറെ പ്രത്യേകതകൾ ഉണ്ടെന്നാണ് ഉത്തരം പറയുന്നത്. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ… ഈ തൊട്ടിൽ ഞങ്ങളുടെ പൂർവികർ കൈമാറി വന്നതാണ്. ഞാനും എൻറെ അമ്മയും മുത്തശ്ശിയും മുത്തശ്ശനും അങ്ങനെ എല്ലാവരും കിടന്ന തൊട്ടിൽ കൂടിയാണ് ഇത്. എനിക്കറിയാവുന്ന ചരിത്രം ഇത്രമാത്രമാണ്… തിരുവിതാംകൂർ

മഹാരാജാവ് സ്വാതി തിരുനാൾ ജനിച്ചത് എൻറെ മുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാൻ താമസിക്കുന്ന അതേ കൊട്ടാരത്തിൽ ആയിരുന്നു. അതായത് ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരം. തടികൊണ്ട് നിർമ്മിച്ച പുരാതനമായ ഈ തൊട്ടിലിൽ ആരൊക്കെ ഇതുവരെ നീന്തി തുടിച്ചെന്ന ചരിത്രം എപ്പോഴും ഒരു രഹസ്യമായി തുടരുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്. തൻറെ മകൾ ധീമഹി തൊട്ടിലിനു പുറത്ത് അവളെ കാത്തിരിക്കുന്ന വിശാലമായ ലോകത്തേക്ക് പറന്നിറങ്ങാൻ പോകുന്നു എന്നും താരം പോസ്റ്റിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.