ബിഗ്ഗ്‌ബോസ് നായകൻ.!! സിനിമ പൂജയിൽ പങ്കെടുക്കാൻ ചോറ്റാനിക്കരയിലെത്തി അഖിൽ മാരാരും ഭാര്യ രാജലക്ഷ്മിയും.!! | Akhil Marar And Wife Rajalakshmi At Chottanikara Temple Viral News

Akhil Marar And Wife Rajalakshmi At Chottanikara Temple Viral News: പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽമാരാർ. താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ഇദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റുന്നത് ഈ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്.ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തന്റെ ഹേറ്റേഴ്സിനെ അടക്കം ആരാധകരാക്കി മാറ്റി എന്ന് വേണം പറയാൻ.വളരെ പെട്ടെന്ന് തന്നെ ഷോയിലെ ഏറ്റവും മികച്ച മത്സരാർത്ഥിയായി ഇദ്ദേഹം മാറുകയും ചെയ്തു.ഒടുവിൽ

ബിഗ്ബോസ് സീസൺ ഫൈവ് കിരീടവും ചൂടിയാണ് അഖിൽ പുറത്തുവന്നത്.തന്റെ കുടുംബം എന്നാൽ അഖിലിന് വളരെ പ്രിയപ്പെട്ടതാണ്. ഭാര്യയോടും മക്കളോടും ഉള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രേക്ഷകർ എടുത്തു പറയുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാൻ ഇദ്ദേഹം മടിക്കാറില്ല. പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

രാജലക്ഷ്മിയാണ് ഭാര്യ. രണ്ട് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്. പ്രകൃതി, പ്രാർത്ഥന എന്നിവരാണ് മക്കൾ. ഒരുകാലത്ത് രാഷ്ട്രീയത്തിലും ഇദ്ദേഹം സജീവമായിരുന്നു എന്നാൽ ഇപ്പോൾ സിനിമ മേഖലയിലാണ് അഖിൽ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ചു തന്നെയുള്ള പുതിയ വിശേഷങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെച്ച് സിനിമയുടെ പൂജയ്ക്കുവേണ്ടി എത്തിയിരിക്കുകയാണ് അഖിൽ മാരാരും ഭാര്യ രാജലക്ഷ്മിയും. സിനിമ പൂജയിൽ

പങ്കെടുക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കുവെച്ച ഈ വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.