സാവിത്രി അമ്മയുടെ വരവ് ദേവിയുടെ സ്ഥാനം തെറിപ്പിക്കുമോ ?.!! പുതിയ കുപ്പിയിലെ പഴയ വീഞ്ഞും ആയി തമ്പിയുടെ ഗൂഡ ലക്ഷ്യം.!! | Santhwanam Today Episode Dec 5

Santhwanam Today Episode Dec 5: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരിയ്ക്ക് പുതിയ ജോലിയ്ക്ക് വേണ്ടി അപ്പു ഒരു ഇൻറർവ്യൂയുള്ള കാര്യം പറയുകയായിരുന്നു. അത് കേട്ട മാത്രയിൽ ഹരിയ്ക്ക് വലിയ സന്തോഷമായി. ദേവൂട്ടി എവിടെയെന്ന് ചോദിച്ചപ്പോൾ, അവൾ ദേവിയേടത്തിയുടെ അടുത്തേക്ക് പോയെന്നും, അവൾ എൻ്റെ അടുത്ത് അധികം അടുപ്പം കാണിക്കുന്നില്ലെന്നും പറയുകയാണ് അപ്പു. അത് നീ എപ്പോഴും വഴക്ക് പറയുന്നതു കൊണ്ടാണെന്ന് പറയുകയാണ് ഹരി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ ഉടനെ ഹരിയ്ക്ക് ഇൻറർവ്യൂയുള്ള കാര്യം എല്ലാവരോടും പറയുന്നു. എല്ലാവർക്കും വലിയ സന്തോഷമാകുന്നു. അപ്പോഴാണ്

ദേവി പൂജാമുറിയിൽ കയറി പൂജകളൊക്കെ നടത്തിയ ശേഷം ഹരിയ്ക്ക് ചന്ദനമൊക്കെ വച്ചു കൊടുക്കുന്നു. എങ്ങനെയാണ് ഈ ജോലി കിട്ടിയതെന്ന് ബാലേട്ടൻ ചോദിച്ചപ്പോൾ, അപ്പുവിന് അറിയുന്ന ഒരു മാനേജർ മുഖേനയാണ് കിട്ടിയതെന്ന് പറയുകയാണ്. അപ്പോഴാണ് ദേവൂട്ടിയോട് ഡാഡിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നു പറയുന്നത്. തീർച്ചയായും പ്രാർത്ഥിക്കുമെന്നും, മമ്മി ഇന്നലെ വഴക്കു പറഞ്ഞതിന് ഡാഡി വിഷമിക്കരുതെന്നും പറയുന്നു. ഇത് കേട്ടപ്പോൾ അപ്പുവിനും, ഹരിയ്ക്കും നാണക്കേട് തോന്നി. ഹരി അങ്ങനെ എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഇൻറർവ്യൂവിന് വേണ്ടി പുറപ്പെട്ടു. അപ്പോഴാണ് ദേവി

അപ്പുവിനോട് നീഹരിയുമായി മോളുടെ മുന്നിൽ വച്ച് വീണ്ടും വഴക്കിട്ടല്ലേയെന്നും, നിന്നോട് ഞാൻ പറഞ്ഞതല്ലേ തുടങ്ങി പലതും പറയുകയാണ്. അപ്പോഴാണ് ഞാൻ കടയിൽ പോയിട്ടു വരാമെന്ന് പറഞ്ഞ് ബാലേട്ടൻ പോവുന്നത്. ദേവൂട്ടി സ്കൂളിൽ പോകാൻ മമ്മി ഒരുക്കിയാൽ മതിയെന്ന് വാശി പിടിച്ചപ്പോൾ അപ്പു ദേഷ്യം പിടിച്ചു ദേവൂട്ടിയ്ക്ക് ഒരടി കൊടുത്തു. ദേവൂട്ടി കരഞ്ഞുകൊണ്ട് ദേവിയുടെ അടുത്തേക്ക് ഓടിപ്പോയി. എന്തിനാ അപ്പു മോളെ അടിക്കുന്നത്. ദേവൂട്ടിയോട് ഇന്ന് അമ്മയ്ക്ക് ചെറിയമ്മയുടെ കൂടെ ആശുപത്രിയിൽ പോകണമെന്നും അതിനാൽ മമ്മി ഒരുക്കുമെന്നും പറയുകയാണ്. അപ്പോഴാണ് സാവിത്രി അമ്മായി വരുന്നത്. അഞ്ജുവിനെ ഡോക്ടറെ കാണിക്കാനാണ് വന്നതെന്ന് ദേവിയോട് പറഞ്ഞപ്പോൾ

ദേവിയ്ക്ക് ആകെ വിഷമമാവുകയാണ്. അപ്പോഴാണ് അഞ്ജുവും ശിവനും ആശുപത്രിയിൽ പോകാൻ ഒരുങ്ങി നിൽക്കുന്നത്. സാവിത്രി അമ്മായി വന്നതിനാൽ ദേവിയേടത്തിയ്ക്കും, ശിവനും ആശുപത്രിയിൽ പോകാൻ സാധിക്കില്ല. സാവിത്രി അമ്മായി പോ വേണ്ടെന്ന് പറഞ്ഞാൽ സാവിത്രി പഴയ സ്വഭാവം പുറത്തെടുക്കുമോ എന്നാണ് സംശയം. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.