ഞങ്ങളുടെ ഹൗസ് വാമിംഗ് വീഡിയോ വീണ്ടും ഒരു ഓർമ്മ പുതുക്കൽ.!! കൃഷ്ണ കുമാറിന്റെ 20 വർഷം മുന്നത്തെ വീടിന്റെ പാലുകാച്ചൽ വീഡിയോ കണ്ടോ ?.!! | Sindu Krishna And Krishna Kumar Housewarming Video Viral

Sindu Krishna And Krishna Kumar Housewarming Video Viral: നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ആഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഇദ്ദേഹത്തിനും ഭാര്യ സിന്ധുവിനും നാല് മക്കളാണ്. അച്ഛനും മക്കളും ഭാര്യയും എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. സിന്ധുവും വ്ലോഗിങ് രംഗത്ത് സജീവമാണ്.

തന്റെ ഔദ്യോഗിക പേജിലൂടെ പുത്തൻ വിശേഷങ്ങൾ ആരാധകരെ സിന്ധുവും അറിയിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഒരു ഹൗസ് വാർമിംഗ് വീഡിയോ ആണ് സിന്ധു ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിന്ധു കൃഷ്ണ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. നാല് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ ചാനലിനുള്ളത്. വർഷങ്ങൾക്കു മുൻപ് എടുത്ത തങ്ങളുടെ ഹൗസ് വാമിംഗ് വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വളരെ കാലങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ആയതുകൊണ്ട് തന്നെ മക്കളും കൃഷ്ണകുമാറും മറ്റുള്ള താരങ്ങളും എല്ലാവരും അവരവരുടെ ചെറുപ്പത്തിലാണ്. ഒരു ഓർമ്മ പുതുക്കൽ എന്നപോലെയാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലുള്ള ഓരോരുത്തരെയും ഓർമ്മയുമായി കണക്ട് ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്. കൂടാതെ ചടങ്ങിൽ നിരവധി താരങ്ങളും എത്തിയിരുന്നു. ശ്രീവിദ്യയായിരുന്നു ഹൗസ് വാർമിങ്ങിലെ പ്രധാന ആകർഷണം. ഗണേഷ് കുമാർ,മല്ലിക സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത് മഞ്ജുപിള്ള, കനകലത, മധു, കെ പി സി ലളിത, തുടങ്ങി നിരവധി പേർ അവിടെ എത്തിയിരുന്നു.

എല്ലാവർക്കും വീട് കാണിച്ചു കൊടുക്കുന്നതും പരിചയപ്പെടുത്തുന്നതും ക്ഷണിക്കുന്നതും സ്വീകരിക്കുന്നതും സംസാരിക്കുന്നതും എല്ലാം വീഡിയോയിൽ വളരെ വിശദമായി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ രസകരമായ ഈ വീഡിയോ പ്രേക്ഷകരും വളരെ പെട്ടെന്നാണ് ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് തന്നെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.