ഉമ്മുമ്മാക്ക് ഇതിൽ പരം എന്തുവേണം.!! പതിനെട്ടാം വയസ്സിൽ ഉമ്മുമ്മയുടെ കാര്യങ്ങൾ നോക്കാൻ റോബോട്ടിനെ നിർമ്മിച്ച് കൊച്ചു മിടുക്കൻ.!! | Shiyas Made a Robot Help To Grandmother

Shiyas Made a Robot Help To Grandmother: നമ്മളൊക്കെ നമ്മുടെ വീട്ടിലെ പ്രായമായവർക്ക് ഒരുപാട് സമ്മാനങ്ങൾ കൊടുക്കാറുണ്ട്. എന്നാൽ ആരും ഒരിക്കലും മറക്കാത്ത ഇതുവരെ ഒരു കൊച്ചുമകനും മുത്തശ്ശിക്ക് സമ്മാനമായി നൽകാത്ത വസ്തുവാണ് കണ്ണൂരിലെ 18 വയസ്സുകാരൻ തന്റെ ഉമ്മുമ്മയ്ക്കായി സമ്മാനിച്ചത്. പ്രായമായ ഉമ്മുമ്മയെ നോക്കാൻ ഒരു റോബോട്ടിനെ നിർമ്മിച്ചിരിക്കുകയാണ് ഷിയാസ് എന്ന കൊച്ചുമെടുക്കൻ. പാത്തു എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ഉമ്മുമ്മയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നൽകും. മുറിയിലെ ലൈറ്റ് ഇടുകയും ലൈറ്റ്

ഓഫ് ആക്കുകയും മരുന്നുകളും ഭക്ഷണവും കൃത്യസമയത്ത് കൊണ്ട് കൊടുക്കുകയും അങ്ങനെ ഉമ്മമ്മയ്ക്ക് വേണ്ടതെല്ലാം ഈ റോബോട്ട് ചെയ്യും. ഇനി ഉമ്മൂമ്മ ആവശ്യപ്പെട്ടാൽ പ്രിയപ്പെട്ടവരെ ഫോൺ ചെയ്തു നൽകുവാനും റോബോട്ടിന് മടി ഒന്നുമില്ല. കണ്ണൂരിൽ മണിയൻപിള്ള രാജുവിന്റെ ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയപ്പോൾ അവിടെ കണ്ട റോബോട്ടിൽ നിന്നാണ് തന്റെ വീട്ടിലും ഒരു റോബോട്ട് എന്ന ചിന്തയിലേക്ക് ഷിയാസ് എത്തിയത്. ആദ്യം അമ്മയ്ക്ക് വേണ്ടി ആഹാരം കൊണ്ട് നൽകുന്ന വർക്കായിരുന്നു ആ റോബോട്ട് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി ഷിയാസ് രണ്ടാമത് രൂപകൽപ്പന

ചെയ്ത റോബോട്ട് ആണ് പാത്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാത്തു എന്ന റോബോട്ടിന്റെ സേവനങ്ങൾ സോഷ്യൽ മീഡിയയിലേക്കും മാധ്യമങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് ഇത്തരത്തിൽ ഒരു റോബോട്ടിനെ നിർമ്മിച്ചതിൽ ഷിയാസിന് അഭിനന്ദന പ്രവാഹവുമായി എത്തുന്നത്. പതിനെട്ടാമത്തെ വയസ്സിൽ ഇത്തരത്തിൽ ഒരു റോബോട്ടിനെ നിർമ്മിക്കുവാൻ ഷിയാസ്

കാണിച്ച കഴിവ് ആളുകൾ വിലമതിക്കുന്നുണ്ട്. അലക്സയുടെ മോഡിലാണ് പാത്തുവിനോട് സംസാരിക്കുവാൻ കഴിയുന്നത്. നമ്മൾ പറയുന്ന ഏത് കാര്യത്തിനും പാത്തു തിരിച്ച് റിപ്ലൈ തരുമെന്നതും ഈ റോബോട്ടിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ശരിക്കും പറഞ്ഞാൽ ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന 50% കാര്യവും റോബോട്ടിന് ചെയ്യാമെന്ന് സാരം.