മുഹമ്മദ് റിസ്വാൻ ലോകതാര പട്ടികയിൽ.!! മലപ്പുറം കാർക്ക് അഭിമാന നിമിഷം.!! | Malappuram Rizwan Wins Record On Google

Malappuram Rizwan Wins Record On Google: മലപ്പുറത്തെ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരമാണ് മുഹമ്മദ് റിസ്വാൻ. അരീക്കോട് മാങ്കടവ് സ്വദേശിയായ താരം ഫുട്ബോൾ കൊണ്ട് അനായാസപ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ റിസ്വാന് വലിയ ഫോളോവേഴ്സ് തന്നെയാണ് ഉള്ളത്. 21 വയസിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് ആരാധകരെ കൈയിലെടുക്കുകയാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാംറീൽ വീഡിയോ ലോക കാഴ്ചക്കാരുടെ റെക്കോർഡിനെ മറികടക്കാൻ റിസ്വാന് കഴിഞ്ഞിരുന്നു. റിസ്വാൻ്റെ വീടിനടുത്തുള്ള കേരളാ കുണ്ട് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് മുഹമ്മദ് റിസ്വാൻ 30 സെക്കൻറിലുള്ള

മനോഹരമായ വീഡിയോ വെറും പത്തു ദിവസം കൊണ്ട് കണ്ടത് മൂന്നര കോടിയിലധികം കാഴ്ചക്കാരാണ്. പല തരത്തിലുള്ള ഫുട്ബോൾ പ്രകടനങ്ങൾ റീലായി താരം പങ്കുവയ്ക്കാറുണ്ടെങ്കിലും ഈ വീഡിയോ റെക്കോർഡ് കാഴ്ചക്കാരിൽ എത്തുകയായിരുന്നു. ഗൂഗിളിൻ്റെ കണക്ക് പ്രകാരം ഇറ്റലിക്കാരൻ കാബിയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ കണ്ടവീഡിയോ. എന്നാൽ അദ്ദേഹത്തെ മറികടന്ന് ഇനി ഗൂഗിൾ തൻ്റെ പേരെഴുതുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ. മഴവിൽ മനോരമയിൽ

സംപ്രേക്ഷണം ചെയ്യുന്ന ‘കിടിലം’ റിയാലിറ്റി ഷോയിൽ വന്ന് മികച്ച ഫുട്ബോൾ പ്രകടനങ്ങൾ കാട്ടി പ്രേക്ഷകരെയും ജഡ്ജസിനെയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു. പൊതുവെ വിദേശത്താണ് കൂടുതലായും ഫ്രീസ്റ്റൈൽ ഫുട്ബോൾ കണ്ടിരുന്നത്. റിസ്വാൻ ചെറുപ്രായത്തിൽ തന്നെ വിദേശ താരങ്ങളുടെ വീഡിയോകൾ കണ്ട് ഈ രംഗത്തേക്ക് വരികയയായിരുന്നു. പിന്നീട് താരം കഠിന പരിശ്രമങ്ങൾ നടത്തിയാണ്

ഇതുവരെ എത്തിയത്. ഇതിന് മുൻപ് റിസ്വാൻ പെരുങ്കടവ് പാലത്തിരുന്ന് കാലുകൊണ്ട് ഫുട്ബോൾ തട്ടിയതും, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് കാലുകൊണ്ട് ഫുട്ബോൾ തട്ടിയതൊക്കെ വൈറലായി മാറിയിരുന്നു. ഫുട്ബോൾ മാത്രമല്ല ഫോണുകൊണ്ടും താരം ഇത്തരം പ്രകടനങ്ങൾ നടത്താറുണ്ട്.