ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം.!! വിളക്കേന്തി മുന്നിൽ നടന്ന് നയൻ‌താര.!! | Nayanthara And Wikki New Begining Viral

Nayanthara And Wikki New Begining Viral: തെന്നിന്ത്യൻ സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ പദവി കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത താരമാണ് നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം വളരെ ചുരുക്കം മലയാള ചിത്രങ്ങളിലെ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളിയാണെന്ന് ഓർക്കുമ്പോൾ തന്നെ ആളുകൾക്ക് അഭിമാനമാണ്. കൂടുതലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നയൻതാര തൻറെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. നിഴൽ, തസ്കരവീരൻ, മനസ്സിനക്കരെ തുടങ്ങി വിരലിലെണ്ണാവുന്ന

ചിത്രങ്ങളിൽ മാത്രമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വ്യക്തി ജീവിതവും അഭിനയ ജീവിതവുമായി തിരക്കുകളിൽ ഏർപ്പെട്ടപ്പോഴും പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ പ്രധാന വാർത്തകളും നയൻസിനെ പറ്റിയുള്ളതായിരുന്നു. ഒരുപാട് പരാജയങ്ങൾക്കൊടുവിൽ തമിഴ് സിനിമയിലെ സംവിധായകനായ വിഘ്നേശ് ശിവനുമായി നല്ലൊരു ദാമ്പത്യജീവിതം നടത്തിവരികയാണ് നയൻസ് ഇപ്പോൾ.

അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ അടിക്കടി പങ്കുവെക്കാറുണ്ട്. നയൻസിനെ പറ്റി പറയുമ്പോൾ വിഘ്നേഷന് നൂറ് നാവുകളാണ്. തന്റെ ഭാര്യ എന്നതിലുപരി നല്ലൊരു സ്ത്രീയും നല്ലൊരു വ്യക്തിത്വത്തിന് ഉടമയുമാണ് നയൻസ് എന്നാണ് വിഘ്നേശ് പല ഘട്ടങ്ങളിലും പറഞ്ഞിട്ടുള്ളത്. ഇപ്പോൾ വിഘ്നേശ് തന്റെ സോഷ്യൽ മീഡിയ പേജിൽ നയൻസിന്റെ ചിത്രത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷൻ അത്തരത്തിൽ ഒന്നാണ്. പ്രണയത്തിന് ഒരു മുഖം ഉണ്ടെങ്കിൽ അത് തന്റെ ഭാര്യയാണെന്നാണ് വിഘ്നേശ് പറഞ്ഞിരിക്കുന്നത്. വിഘ്നേഷ് പങ്കുവെച്ച അതേ ചിത്രങ്ങൾ നയൻസും ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. പ്രണയം ദൈവം നന്മ എന്നിവയുടെ ശക്തിയിൽ വിശ്വസിക്കുക എന്ന ക്യാപ്ഷനോടെയാണ് നയൻസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ആദ്യ ചിത്രത്തിൽ വിഘ്നേശും നയൻസും ഭഗവാനെ താണുവാണങ്ങുന്ന ചിത്രവും രണ്ടാമതായി വിളക്കേന്തി മുന്നിൽ പോകുന്ന നയൻസിനെ വിഘ്നേശ്വര ഭഗവാന്റെ ചിത്രത്തോടെ പിന്തുടരുന്ന വിഘ്നേശ് ശിവനെയും കാണാം. മൂന്നാമത്തെ ചിത്രത്തിൽ ഇരുവരും അങ്ങേയറ്റം സ്നേഹത്തോടെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രവും ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത് എന്തിൻറെ തുടക്കമാണെന്ന് വ്യക്തമാകുന്നില്ലെങ്കിലും തൻറെ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുവാൻ പോകുന്നു എന്ന് കഴിഞ്ഞദിവസം വിഘ്നേശ് പങ്കുവെച്ച പോസ്റ്റിൽ നിന്ന് ആളുകൾ പലതും അനുമാനിക്കുന്നുണ്ട്. മഞ്ഞ കുർത്തയും വെള്ള പൈജാമ്മയും ധരിച്ച് വിഘ്നേശ് എത്തിയപ്പോൾ ചുവന്ന സാരിയും കറുത്ത ബ്ലൗസും ധരിച്ച് നാടൻ ലുക്കിലാണ് നയൻസ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.