ഹിന്ദു – ക്രിസ്ത്യൻ ആചാര പ്രകാരം മോതിരമാറ്റം.!! ജയറാമേട്ടന്റെ ചക്കികുട്ടൻ ക്ക് വിവാഹ നിശ്ചയം.!! | Malavika Jayaram Engagement Reception Viral

Malavika Jayaram Engagement Reception Viral: ജയറാമിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ജയറാമിനെ പോലെ തന്നെ കുടുംബവും സോഷ്യൽ മീഡിയയിലും മലയാളികൾക്കിടയിലും സുപരിചിതമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെതായ ഒരു സ്ഥാനം മലയാളികൾക്കിടയിൽ ഉറപ്പിക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപായിരുന്നു ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിൻറെ വിശേഷങ്ങളൊക്കെ താരങ്ങൾ സോഷ്യൽ മീഡിയ വഴി ആളുകളെ അറിയിച്ചിരുന്നു. ഇപ്പോൾ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഡിസംബർ ആദ്യവാരത്തിലായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്.

ഇപ്പോൾ മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എൻറെ ‘ഹാപ്പി എവർ ആഫ്റ്റർ മൊമെന്റ്’ എന്ന ക്യാപ്റ്റനോടെ ആണ് മാളവിക ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഞാൻ എൻറെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴികളിലൂടെ നടന്നു. വിവാഹനിശ്ചയത്തിന്റെ തലേന്ന് ഞാനും അവനും ഇരു വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും

സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ പ്രതിജ്ഞകൾ കൈമാറി എന്നുമാണ് മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുക്കുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്. മാളവികയുടെ വിവാഹനിശ്ചയത്തിന്റെ വേഷവും മറ്റും ആളുകൾ ഏറ്റെടുത്തിരുന്നു. രാജകുമാരിയെ പോലെ മാളവികയെ വിവാഹനിശ്ചയത്തിന് അണിയിച്ചൊരുക്കിയത് ദേശീയ പുരസ്കാര ജേതാവായ മലയാളികളുടെ പ്രിയപ്പെട്ട താരം അപർണ ബാലമുരളി ആയിരുന്നു. മഹേഷ് രാജനും അപർണയും

നേതൃത്വം നൽകുന്ന എലീസിയൻ ഡ്രീംസ് കേപ്സ് എന്ന ഇവൻറ് മാനേജ്മെൻറ് കമ്പനിയാണ് മാളവികയുടെയും നവനീതിന്റെയും വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങളൊക്കെ നടത്തിയത്. കാളിദാസിനെയും തരിണിയുടെയും വിവാഹത്തിനുമുൻപ് മാളവികയുടെയും വിവാഹം ഉണ്ടാകുമെന്ന് ഇവരുടെ അമ്മയായ പാർവതി ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അതിനു മുൻപുള്ള ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇനിയെന്നാണ് മാളവികയുടെ വിവാഹം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ