സ്വത്തുക്കളെ കുറിച്ചുള്ള രഹസ്യങ്ങൾ അറിഞ്ഞ് രജിത.!! പങ്കജ് പൂജയുടെ പണി കളയാൻ ആ ക്രൂരകൃത്യം ചെയ്യുന്നു.!! | Kudumbavilakku Today Episode Dec 22

Kudumbavilakku Today Episode Dec 22 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ വളരെ വ്യത്യസ്തമായ എപ്പിസോഡാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സന്ധ്യയെ സ്വര മോളെ ഇനി മുതൽ നീ നോക്കേണ്ടെന്ന് പറഞ്ഞ് പ്രേമ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. അപ്പോഴാണ് പങ്കജ് പൂജ വർക്ക് ചെയ്യുന്ന ലൈബ്രറിയിൽ പോയി ഹെഡ് ഓഫീസറെ കാണുന്നത്. അദ്ദേഹത്തോട് ഇവിടെ പൂജ എന്ന സ്റ്റാഫ് വർക്ക് ചെയ്യുന്നുണ്ടല്ലോയെന്നും, അവളുടെ ജോലി ഇവിടെ നിന്ന് ഇല്ലാതാക്കണമെന്നും, അങ്ങനെ ചെയ്താൽ സാറിന് ഞാൻ എന്തു വേണമെങ്കിലും ചെയ്യാമെന്ന് പറയുകയാണ് പങ്കജ്. ഇതൊക്കെ കേട്ട് ആ ഓഫീസർ പങ്കജിനോട് സമ്മതിക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര പലതും ആലോചിക്കുന്നത്. ദീപുവിനോട് നമുക്ക്

വക്കീലിനെ ഒന്ന് കാണാൻ പോവണമെന്ന് പറയുകയാണ്. ഇപ്പോൾ എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ, അതിൻ്റെ ആവശ്യമുണ്ടെന്ന് പറയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് രഞ്ജിതയും ഭർത്താവ് അരവിന്ദും സംസാരിക്കുന്നതാണ്. സുമിത്ര എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നമുക്ക് വക്കീലിനെ കാണണമെന്ന് പറയുകയാണ്. അയാളെ കണ്ട് സുമിത്രയുടെ കാര്യം പറയണമെന്നും, അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കുകയാണ്. അങ്ങനെ വക്കീലിനെ വീട്ടിലേക്ക് വിളിക്കുകയാണ്. അപ്പോഴാണ് പങ്കജ് വരുന്നത്. പങ്കജിനോട് പോയ കാര്യം എന്തായെന്ന് ചോദിക്കുകയാണ് രഞ്ജിത. പൂജയ്ക്ക് വേണ്ട പണി തന്നെ കൊടുത്തിട്ടുണ്ടെന്നും അവളുടെ പണി ഉടൻ പോകുമെന്നും പറയുകയാണ്. ഇത് കേട്ട് രഞ്ജിതയ്ക്ക്

സന്തോഷമാവുകയാണ്. അപ്പോഴാണ് വക്കീൽ വരുന്നത്. സുമിത്ര ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതും, സുമിത്ര വന്നു കഴിഞ്ഞാൽ എങ്ങനെയെങ്കിലും സുമിത്രയെ സത്യങ്ങൾ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത്. സ്വരമോൾ സ്കൂൾ വിട്ടു വരികയാണ്. ആൻ്റി എന്നു വിളിച്ചു കൊണ്ട് സ്വരമോൾ വന്നപ്പോൾ, പ്രേമ വന്ന് ആൻറി ഇവിടെ നിന്ന് പോയെന്ന് പറയുകയാണ്. എന്തിനാ ആൻ്റി

പോയതെന്നും, ആൻറിയോട് വരാൻ പറയാനും പറയുകയാണ് സ്വരമോൾ. ആൻറി വരില്ലെന്നും, നിൻ്റെ കാര്യം ഇനി ഞാൻ നോക്കുമെന്നും പറയുകയാണ് പ്രേമ.ഇത് കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പോവുകയാണ് സ്വരമോൾ. ഇതൊക്കെ ആണ് ഇന്നത്തെ എപ്പിസോഡിലെ പ്രൊമോയിൽ നടക്കുന്നത്,