‘എന്റെ മര ണശേഷവും വര്‍ഷാവര്‍ഷം ഒരു കോടി രൂപ നിങ്ങളുടെ കയ്യിലെത്തും’.!! ഗോപിനാഥ് മുതുക്കാടിനെ മാത്രം ആലോചിച്ച് ജീവിക്കുന്ന മക്കൾക്ക് തുണയായി യൂസഫലി.!! | M A Yousafali Help To Gopinath Muthukad Children

M A Yousafali Help To Gopinath Muthukad Children Viral News: കാസർഗോഡ് ആയിരത്തോളം ഭിന്നശേഷി കുട്ടികളെ ഏറ്റെടുക്കാൻ ഒരുങ്ങുന്ന പദ്ധതിക്കായി സാമ്പത്തിക പിന്തുണ നൽകാനെത്തിയ ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം എ യൂസഫലിയുടെ വാക്കുകൾ കേട്ടപ്പോൾ താൻ വിതുമ്പി പോയി എന്ന് പ്രമുഖ മജീഷ്യൻ ആയ ഗോപിനാഥ് മുതുക്കാട് പറഞ്ഞു. ഗോപിനാഥ് മുതുകാട് പങ്കുവച്ച വിഡിയോയിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. യൂസഫലിയെ പോലെയുള്ള പ്രമുഖർ നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോൾ എന്റെ കുട്ടികൾ അനാഥരാകില്ല എന്ന് ആണ് മുതുകാട് തന്റെ വീഡിയോയിലൂടെ പങ്കുവെച്ചത്. ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം

ചെയ്യുന്നതിനായി കാസർഗോഡ് കഴക്കൂട്ടത്തെ ഡിഫാന്റ് ആർട്ട്‌ സെന്ററിലേക്ക് എത്തിയപ്പോഴാണ് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി തുക നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. എല്ലാവർക്കും ഇവരിലേക്ക് ഒരു കോടി രൂപ നൽകുമെന്നും ഇതെല്ലാം നിങ്ങളുടെ മരണ ശേഷവും അക്കൗണ്ടിലേക്ക് എത്തുമെന്നും യൂസഫലി വ്യക്തമാക്കി. തുടർന്ന് ഇതിന്റെ വീഡിയോ ഗോപിനാഥ് മുതുകാട് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

പല സമയങ്ങളിലും ഞാൻ എന്റെ ഭാര്യയോട് പറയാറുണ്ട് ‘ കവിതേ.. പണ്ട് ഞാൻ മജിഷ്യൻ ആയ കാലത്ത് എനിക്ക് വെടിയുണ്ട കണ്ട് പിടിക്കുന്ന മാജിക്ക് എല്ലാം അവതരിപ്പിക്കുമ്പോൾ എനിക്ക് മരിക്കാൻ യാതൊരു ഭയവും ഉണ്ടായിരുന്നില്ല. കാരണം നമ്മുടെ മകൻ ബിച്ചു ഏതെങ്കിലും തരത്തിൽ ജീവിച്ചോളൂ എന്നാൽ എന്നെ മാത്രം ആശ്രയിച്ചുകൊണ്ട് ജീവിക്കുന്ന ഒരുപാട് മക്കൾ ഇനി അനാഥരായി പോകുമോ എന്ന ഭയം എന്നിൽ ഇപ്പോഴുമുണ്ട്. അതായത് എല്ലാം മറന്ന് ഇന്ന് ചിരിക്കുന്ന അവരുടെ രക്ഷിതാക്കൾക്ക് ആ പഴയ ലോകത്തേക്ക്

തന്നെ മടങ്ങി പോകേണ്ട സാഹചര്യം വരുമോ എന്ന ഭയമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോൾ കാസർഗോട് ഞാൻ ആയിരത്തോളം കുട്ടികളെ ഏറ്റെടുക്കാനായി ഒരുങ്ങുന്നത്. ഇവിടുത്തെ സ്ഥലം മാത്രമേ ആയിട്ടുള്ളൂ ഒരുപാട് പണികൾ ബാക്കിയുണ്ട് പ്രോജക്ടിന്റെ ഭാഗമായി. പക്ഷേ ഇന്ന് എനിക്ക് ഉറപ്പാണ് ഒരു ദൈവദൂതൻ എന്റെ മക്കളെ കാണാൻ വന്നു അതുപോലെ അദ്ദേഹത്തിന്റെ സപ്പോർട്ട് എനിക്ക് പ്രചോദനം ആയിരിക്കുകയാണ്.