പറഞ്ഞ വാക്ക് പാലിച്ച് ഡോക്ടർ റോബിൻ.!! പോർഷെ പനമേര സ്വന്തമാക്കി റോബിൻ.!! അത്യാഡംബര വാഹനത്തിൽ പറ പറക്കാം.!! | Doctor Robin Radhakrishnan Buy Porsche Panamera Viral News

Doctor Robin Radhakrishnan Buy Porsche Panamera Viral News: ബിഗ്ബോസ് മലയാളത്തിൽ ആറു സീസണുകൾ പിന്നിട്ടെങ്കിലും, ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്തതാരമാരെന്ന് ചോദിച്ചാൽ അത് റോബിൻ രാധാകൃഷ്ണനാണ്. ബിഗ്ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്നു റോബിൻ. എന്നാൽ ബിഗ്ബോസിൽ വിന്നറാവാൻ സാധിച്ചില്ലെങ്കിലും, ഒരു വിജയിക്കോ, ഒരു മത്സരാർത്ഥിക്കോ ലഭിക്കാത്ത ഒരു സ്ഥാനമാണ് റോബിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷവും റോബിനെ ഒരു നോക്കു കാണാൻ കാത്തിരുന്ന പ്രേക്ഷകലക്ഷങ്ങൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ നിരവധി ഉദ്ഘാടനങ്ങളിൽ റോബിൻ ഭാഗമാവുകയും

ചെയ്തിരുന്നു.ബിഗ്ബോസിന് ശേഷം താരത്തിൻ്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവയ്ക്കുന്നത്. ബിഗ്ബോസ് കഴിഞ്ഞ് താരത്തെ ഇൻ്റർവ്യു ചെയ്തിരുന്ന തമിഴ്, തെലുങ്ക് ആർട്ടിസ്റ്റായ ആരതി പൊടിയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. റോബിൻ്റെയും ആരതിയുടെയും വിവാഹ നിശ്ചയ വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ

താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് വൈറലായി മാറുന്നത്. കഴിഞ്ഞ മാർച്ചിൽ താൻ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ആഢംബര കാറായ പോർഷെ പനമേര സ്വന്തമാക്കിയിരിക്കുകയാണ് താരം. അന്ന് പറഞ്ഞത് വെറും വാക്കെല്ലെന്ന് തെളിയിച്ചു കൊണ്ട് പോർഷെ പനമേര സ്വന്തമാക്കി താക്കോൽ സ്വീകരിക്കുന്നതിൻ്റെ, കാർ ഓടിച്ചു പോകുന്നതിൻ്റെയും വീഡിയോ ആണ് താരം പങ്കിട്ടിരിക്കുന്നത്. ബ്ലൂ കളറിലുള്ള വണ്ടിയാണ് താരം സ്വന്തമാക്കിയത്. ദുബായിൽ വച്ചായിരുന്നു താരം ഈ പുത്തൻകാർ സ്വന്തമാക്കിയത്. താരത്തിനെതിരെ നിരവധി ആരോപണങ്ങളുമായി വരുമ്പോൾ, അത് കയ്യിൽ വച്ചാൽ മതിയെന്നും, ഞാൻ ഉയർന്നു വരുമെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ വെറുംവാക്കല്ലെന്ന്

തെളിയിച്ച് പോർഷോപനമേര സ്വന്തമാക്കി വന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി വന്നിരിക്കുന്നത്. ആരതിയാണ് ആദ്യം ആശംസകളുമായി എത്തിയത്. അതങ്ങ് പെരുത്ത് ഇഷ്ടായെന്നും, പറഞ്ഞതൊക്കെ ഓരോന്നായി ചെയ്യാൻ സാധിക്കട്ടെ എന്നാണ് ഒരു ആരാധകൻ്റെ കമൻ്റെ ങ്കിൽ, പ്രതികാരം അത് വീട്ടാനുള്ളതാണ് തുടങ്ങി പല കമൻറുകളും ആരാധകർ പങ്കുവയ്ക്കുകയുണ്ടായി.