നയന തെറ്റുകാരി അല്ലെന്ന് ദേവിയാനിയോട് ആദർശ്.!!നയന മൂർത്തീസ് ജ്വല്ലറിയിൽ ജോലിയ്ക്ക് പോകുന്നതിന് കുശുമ്പുമായി നവ്യ.!! | Patharamattu Serial Today Episode Febuary 5
Patharamattu Serial Today Episode Febuary 5: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന എല്ലാവരും ഹാളിലിരിക്കുമ്പോൾ അങ്ങോട്ടേക്ക് വരുന്നു, അപ്പോൾ ദേവയാനി നിനക്കു എവിടെ നിന്നും ഒരു ലക്ഷം രൂപ കിട്ടിയത് എന്ന് ചോതികുന്നു.ഞാൻ മൂർത്തിസ് ജ്വല്ലറിക്ക് ചെയ്തു കൊടുത്ത മോഡൽ ഇഷ്ടപെട്ടത് കൊണ്ട്. അതിന് പ്രതിഫലമായാണ് ആദർശേട്ടൻ എനിക്ക് തന്നതെന്ന് പറഞ്ഞപ്പോൾ, മുത്തശ്ശി ദേവയാനിയോട് നീ കേട്ടോ എന്ന് പറയുകയാണ്. കൂടാതെ ഞാൻ നവ്യയോട് പറയാറുണ്ടായിരുന്നു നയനയെ കണ്ട് പഠിക്കണമെന്ന്, ഇപ്പോൾ ഞാൻ നിന്നോട് പറയുകയാണ്
മരുമകളായി നീ സ്വീകരിച്ചില്ലെങ്കിലും, നയനയെ കണ്ട് പഠിക്കണമെന്നാണെന്ന് പറയുകയാണ് മുത്തശ്ശി. ഇതൊക്കെ കേട്ട് ദേവയാനിയാകെ നാണം കെട്ട് നിൽക്കുകയാണ്. എല്ലാവരും പോയപ്പോൾ, നയന നവ്യയോട് പറയുകയാണ്. നിനക്ക് സഹായിക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഉപദ്രവിക്കാൻ നിൽക്കുന്നത്. എന്തിനാ ചേച്ചി ഇങ്ങനെയൊക്കെ ചെയ്യുന്നത്. തുടങ്ങി പലതും പറഞ്ഞ്, നയന റൂമിലേക്ക് പോയി. അപ്പോഴാണ് ആദർശ് റൂമിലേയ്ക്ക് വരുന്നത്. തന്നോട് എനിക്കൊരു കാര്യം പറയാനുണ്ടെന്നും, മൂർത്തീസ് ജ്വല്ലറിയിൽ തനിക്കായി ഒരു ക്യാമ്പിൻ ഒരുക്കിയിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തൻ്റെ ഡിസൈനുകളൊക്കെ ക്ലയ്ൻറുകൾക്ക് ഇഷ്ടപ്പെടുകയും ചെയ്തെന്നും പറയുകയാണ്. ഇത് കേട്ടിട്ടൊന്നും നയനയ്ക്ക് വലിയ
സന്തോഷമൊന്നും തോന്നിയില്ല. അവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അപ്പോഴാണ് ചെറിയമ്മ വരുന്നത്. മോൾ വലിയ വിഷമത്തിലാണെന്നും, നയനയ്ക്ക് നീ കൊടുത്ത 1 ലക്ഷം രൂപയുടെ കാര്യം പറഞ്ഞായിരുന്നു നിൻ്റെ അമ്മ നയനയെ കുറ്റപ്പെടുത്തിയതെന്നും, അപ്പോഴാണ് നയന ഡിസൈൻ ചെയ്തതിൻ്റെ ക്വാഷാണ് അവൾക്ക് കൊടുത്തതെന്ന് പറഞ്ഞതെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് ആദർശിന് ഒന്നും പറയാൻ പറ്റുന്നില്ല. പിന്നീട് കാണുന്നത് അനിയെയും നന്ദുവിനെയുമാണ്. അനിയുടെ കവിത കണ്ട് ഒരു ആരാധിക അയച്ച കത്ത് കാണിക്കുകയാണ് നന്ദുവിനെ. ഈ കത്തിന് എനിക്കൊരു റിപ്ലെ എഴുതി
തരണമെന്നും, പറയുകയാണ് നന്ദുവിനോട്. ഒരു കവിത എഴുതി കഴിയുമ്പോൾ ഇങ്ങനെയാണെങ്കിൽ, ഇനിയുള്ള കാലം നിൻ്റെ അവസ്ഥ എന്താകുമെന്ന് പറയുകയാണ് നന്ദു. പിന്നീട് കാണുന്നത് ആദർശ് അമ്മയുമായി സംസാരിക്കുന്നതാണ്. നയനയോട് എനിക്ക് വിരോധമൊന്നുമില്ലെന്നു പറയുകയാണ് ദേവയാനി. നയനയുടെ ഡിസൈനുകൾ കമ്പനിയ്ക്കും ഇഷ്ടപ്പെട്ടെന്ന് പറയുകയാണ് ആദർശ്. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.