പാട്ടിന്റെ പാലാഴി തീർക്കുന്ന ഈ ഗായികയെ മനസിലായോ?.!! കുട്ടിക്കാലത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഹൃദയവുമായി പ്രിയ ഗായിക.!! | Celebrity Childhood Singer

Celebrity Childhood Singer: ഒരു കാലത്ത് മലയാള റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന ഷോ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ സിംഗർ ആയിരുന്നു. നിരവധി ഗായകരെ മലയാള സിനിമയ്ക്കും പിന്നണിഗാനരംഗത്തിനും നൽകുവാൻ സ്റ്റാർ സിങ്ർ റിയാലിറ്റി ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. പിന്നീട് ഇങ്ങോട്ട് മലയാളികളുടെ സ്വീകരണ മുറിയിലെ ഒരംഗത്തെ പോലെയായി മാറിയ താരമാണ് അമൃത സുരേഷ്. താരത്തിന്റെ ഓരോ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. മകളും അനുജത്തിയും അമ്മയും അച്ഛനും അടങ്ങുന്ന ലോകത്തിലെ വിശേഷങ്ങളൊക്കെ അമൃത സോഷ്യൽ

മീഡിയയിലൂടെ അടിക്കടി പങ്കുവയ്ക്കാറുണ്ട്. എന്നാൽ വളരെ അവിചാരിതമായി മാസങ്ങൾക്കു മുൻപാണ് അമൃതയുടെ അച്ഛൻ ലോകത്തോട് വിട പറഞ്ഞത്. അത് അമൃതയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ആഘാതമാണ് ജീവിതത്തിൽ സൃഷ്ടിച്ചത്. എന്നും എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം അവരവരുടെ തന്നെ കുട്ടിക്കാലത്തിലേക്ക് മടങ്ങി പോകുവാൻ ആയിരിക്കും. അമൃതയെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു ആഗ്രഹമാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി താരം

പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. നിരന്തരം ചെറുപ്പകാല ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. ഒക്ടോബർ 9ന് സഹോദരിയുടെ ജന്മദിനത്തിൽ അമൃത പങ്ക് വെച്ചതും അത്തരത്തിൽ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമായിരുന്നു. അതിനിപ്പുറം കഴിഞ്ഞ ദിവസവും അമൃത തൻറെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ ചെറുപ്പകാല ചിത്രങ്ങൾ ആളുകൾ ഏറ്റെടുക്കുന്നത്. അമൃതയുടെ ചെറുപ്പകാലത്തെ മുഖം കണ്ടാൽ മകൾ പാപ്പുവിനെ പോലെ തന്നെയുണ്ടെന്നാണ് ഒരുപക്ഷം ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

സഹോദരിയുടെ ജന്മദിനത്തിന് കുഞ്ഞനുജത്തിയെപറ്റി ഹൃദയപൂർവ്വമായ ഒരു കുറിപ്പും ആയി താരം പങ്കുവെച്ചതും ഇത്തരത്തിൽ ഒരു ചെറുപ്പകാല പോസ്റ്റായിരുന്നു. നന്നേ ചെറുപ്പത്തിൽ സഹോദരി അഭിരാമിക്കൊപ്പം ഇരിക്കുന്ന രണ്ടു ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അമൃത അഭിരാമിക്ക് ജന്മദിനാശംസകൾ അറിയിച്ചെത്തിയത്.