ഇതിൽ കാണുന്നത് മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളാണ്.!! താരങ്ങൾ ആരാണെന്ന് പറയാമോ |Celebrity childhood

Celebrity childhood photo Viral Malayalam: സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ നടി നടന്മാരെ മലയാളി സിനിമ പ്രേക്ഷകർ, ആരാധനാപാത്രങ്ങളായിയാണ് കാണുന്നത്. മാത്രമല്ല അഭിനേതാക്കളുടെ വ്യക്തിജീവിതവിശേഷങ്ങൾ അറിയുവാനും, അവരുടെ അപൂർവ്വമായ ചിത്രങ്ങൾ കാണുവാനും മലയാളികൾക്ക് എന്നും ഇഷ്ടമാണ്. പ്രത്യേകിച്ച് ഇന്ന് മലയാള സിനിമയിലെ സീനിയർ താരങ്ങളായ പലരുടെയും പഴയകാല ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമാകാറുണ്ട്.

അത്തരത്തിൽ ഇന്റർനെറ്റ് ലോകത്ത് തരംഗമായ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളുടെ ചിത്രമാണ് ഇവിടെ കാണുന്നത്. ഈ ചിത്രത്തിൽ കാണുന്ന നടൻ ഇന്നും മലയാള സിനിമയിൽ സജീവമാണെങ്കിലും, നടി ഇന്ന് നമ്മളോടൊപ്പം ഇല്ല എന്നത് ദുഃഖകരമാണ്. ഇപ്പോൾതന്നെ ഈ ചിത്രത്തിൽ കാണുന്നവർ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. ഈ ചിത്രത്തിൽ കാണുന്ന അഭിനേതാക്കളെ നിങ്ങൾക്ക് മനസ്സിലായെങ്കിൽ അവരുടെ പേര് ഉടൻ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, പിന്നീട് നായകനായും സ്വഭാവ നടനായും തിളങ്ങുകയും, ശേഷം വില്ലനായും, ഇപ്പോൾ അച്ഛൻ വേഷങ്ങളിലും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ സായ് കുമാർ ആണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നവരിൽ ഒരാൾ. 1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മുട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ സായ് കുമാർ, ലീഡ് റോളിൽ ആദ്യമായി എത്തിയത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘റാംജി റാവു സ്പീകിംഗ്’ ആണ്.

ചിത്രത്തിൽ കാണുന്ന നടി, മലയാളികളെ വ്യത്യസ്ത കഥാപാത്രങ്ങളാൽ വിസ്മയിപ്പിച്ച നടി കൽപ്പനയാണ്. സായ് കുമാറിനൊപ്പം 1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മുട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്നെയാണ് കൽപ്പനയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറിയ കൽപ്പന, സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്തു. 2016 ജനുവരി 25-ന് ഈ അനശ്വര കലാകാരി നമ്മെ വിട്ടുപിരിഞ്ഞു.