മലയാള തനിമയുടെ അവസാന വാക്ക്.!!വിടർന്ന കണ്ണുകൾ .!! കുടുംബത്തോടൊപ്പമുള്ള കൊച്ചുതാരം ആരെന്നു മനസ്സിലായോ.!? | Celebrity Family Photo Viral

Celebrity Family Photo Viral : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നായിക താരമാണ് കാവ്യാ മാധവൻ. ശാലീനതയും നിഷ്കളങ്കതയും ഒത്തിണങ്ങിയ അപൂർവം ചില നായികമാരിൽ ഒരാളാണ് കാവ്യാ. ബാലതാരമായി തന്നെ സിനിമയിലേക്ക് കടന്ന് വന്നു ഒരു കാലഘട്ടത്തിന്റെ തന്നെ നായികാ സങ്കൽപം തന്നിൽ മാത്രം ഒതുക്കി നിർത്താൻ കഴിഞ്ഞ കാവ്യയെ മലയാള സിനിമയെ ആ കാലഘട്ടം അടക്കി വാഴ്ന്ന നായിക എന്ന് തന്നെ വിളിക്കാം.കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് സിനിമ എന്ന വലിയ ഇൻഡസ്ട്രിയിലേക്ക് എത്തപ്പെട്ട കാവ്യയുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം തന്നെ ആ

ഗ്രാമീണതയുടെ നിഷ്കളങ്കതയും നൈർമല്യവും ദൃശ്യമായിരുന്നു. നായികയായി തിളങ്ങുമ്പോഴും മലയാളികളുടെ മനസ്സിൽ കാവ്യയോട് സ്വന്തം വീട്ടിലെ കുട്ടിയോട് എന്ന പോലെ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു.അതിനു കാരണം ബാല താരമായി സിനിമയിലേക്ക് എത്തിയത് മുതൽ കാവ്യയുടെ വളർച്ച മലയാളികൾക്ക് മുൻപിൽ തന്നെ ആയിരിന്നു എന്നതാണ്. കാവ്യയുടെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ആയി ആരാധകർ കാണുന്നത് താരത്തിന്റെ വലിയ വിടർന്ന കണ്ണുകളും നീണ്ടതും

കരുത്തുള്ളതുമായ മനോഹരമായ മുടിയിഴകളും ആണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്ന കാവ്യ മകൾ ജനിച്ചതോടെ മകളെ വളർത്തുന്ന തിരക്കിലാണ് കൂടാതെ തന്റെ വസ്ത്ര വ്യാപാര സ്ഥാപനം ലക്ഷ്യയുടെ പ്രവർത്തനത്തിലും വ്യാപ്രതയാണിപ്പോൾ.സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലാതിരുന്ന കാവ്യ ഈയടുത്താണ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നത്. വളരെ ചുരുക്കം പോസ്റ്റുകൾ മാത്രമാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇപോഴിതാ തന്റെ കുടുംബത്തിന്റെ പഴയ ഒരു

ചിത്രം പങ്ക് വെച്ചിരിക്കുകയാണ് കാവ്യാ. അച്ഛൻ മാധവൻ അമ്മ ശ്യാമള സഹോദരൻ മിഥുൻ എന്നിവർ അടങ്ങുന്നതായിരുന്നു കാവ്യയുടെ കുടുംബം. ലൊക്കേഷനിൽ ആയാലും പുറത്തായാലും കാവ്യയോടൊപ്പം നിഴൽ പോലെ ഉണ്ടായിരുന്നത് കാവ്യയുടെ കുടുംബാംഗങ്ങൾ ആയിരുന്നു.