എല്ലാം വളരെ പെട്ടന്നായിരുന്നു.!! വീണ്ടും കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി വീണ നായർ.!! കേരള സാരിയിൽ നവ വധുവായി ആഭരണങ്ങളിഞ്ഞ് പ്രിയ താരം.!! | Actress Veena Nair Bridal Look Viral

Actress Veena Nair Bridal Look Viral: മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരമാണ് വീണ നായർ. ടെലിവിഷൻ പറമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം പിന്നീട് സിനിമകളും റിയാലിറ്റി ഷോകളും കോമഡി പരിപാടികളും ഒക്കെയായി മാധ്യമ ലോകത്ത് നിറഞ്ഞു നിന്നു. വെള്ളിമൂങ്ങ ആയിരുന്നു താരത്തിന്റെ ആദ്യത്തെ ചിത്രം. ചിത്രത്തിൽ മികച്ച ഒരു റോൾ ചെയ്ത് കൊണ്ട് താരം തന്റെ സിനിമ പ്രവേശനവും ഗംഭീരമാക്കി.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം മികച്ച റോളുകൾ ചെയ്തു. മിനിസ്‌ക്രീനിനിലും നിറസാനിധ്യമാണ് വീണ നായർ. തട്ടീം മുട്ടീം, ബഡായി ബംഗ്ലാവ് തുടങ്ങി നിരവധി

കോമഡി പരിപാടികളിലൂടെയും മികച്ച ഒരു കോമഡി താരം കൂടിയാണ് താനെന്ന് വീണയ്ക്ക് തെളിയിക്കാൻ സാധിച്ചു.ബിഗ്‌ബോസ് മത്സരർഥി ആയതോടെ താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്ന ആളാണ് വീണ.അച്ഛനും അമ്മയും മരണപ്പെട്ട ശേഷം ഉള്ള വേദന നിറഞ്ഞ ജീവിതത്തേക്കുറിച്ചും സാമ്പത്തികമായി തകർന്ന തന്റെ കുടുംബത്തെ കര കയറ്റാൻ സീരിയൽ അഭിനയത്തിലൂടെ തനിക്ക് സാധിച്ച അനുഭവത്തേക്കുറിച്ചുമെല്ലാം നിരവധി തവണ താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ മറ്റൊരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുക കൂടിയാണ് താരം ഇപ്പോൾ. നിയമപരമായി അല്ലെങ്കിലും

ഭർത്താവുമായി വേർപിരിഞ്ഞു എന്ന വാർത്തയും താരം തന്റെ ആരാധകാരുമായി പങ്ക് വെച്ചിരുന്നു. മകന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. അമ്പാടി എന്നാണ് വീണയുടെ മകന്റെ പേര്. ഈയടുത്ത് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സുഭദ്രം എന്ന പറമ്പരയിൽ അമ്പാടി അഭിനയിച്ച സന്തോഷം വീണ ആരാധകാരുമായി പങ്ക് വെച്ചിരുന്നു. അമ്പാടിയെ ചുറ്റിപ്പറ്റിയാണ് വീണയുടെ ജീവിതം ഇപ്പോൾ എന്ന് താരത്തെ അറിയുന്ന എല്ലാവർക്കും അറിയാം. എന്നാൽ ഇപോഴിതാ

കല്യാണപ്പെണ്ണിന്റെ വേഷത്തിൽ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് വീണ. എല്ലാം പെട്ടെന്നായിരുന്നു എന്നൊരു അടിക്കുറിപ്പും താരം പങ്ക് വെച്ചു. ഇതോടെ താരം രണ്ടാമത് വിവാഹിതയാകുന്നു എന്ന തരത്തിൽ അവ്യൂഹങ്ങൾ പടരുകയുണ്ടായി. എന്നാൽ യഥാർത്ഥത്തിൽ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമാണ് താരം വിവാഹ വേഷത്തിൽ എത്തിയത്.എന്തായാലും വിവാഹ വേഷത്തിൽ താരം കൂടുതൽ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്