രഞ്ജിതയും സുമിത്രയും നേർക്കുനേർ.!! രോഹിത് ചെയ്‌തു വെച്ച എല്ലാ കാര്യങ്ങളും ദീപുവിൽ നിന്ന് സുമിത്ര അറിയുന്നു.!! | Kudumbavilakku Today Episode Dec 19

Kudumbavilakku Today Episode Dec 19: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ ദയനീയ രംഗമാണ് ഇന്നലെ നടന്നത്. രോഹിത്തിൻ്റെ ചിതാഭസ്മം വിഷമത്തോടെ പൂജ കടലിലേക്ക് ഒഴുക്കുന്നതാണ്. പിന്നീട് വളരെ വിഷമത്തോടെ പൂജയും സുമിത്രയും പൊട്ടിക്കരയുകയാണ്. അതിനു ശേഷം എല്ലാ കർമ്മങ്ങളും കഴിഞ്ഞ് വിഷമത്തോടെ പലതും പറഞ്ഞ് പോവുകയാണ്. സുമിത്രയെ ദീപു സമാധാനിപ്പിക്കുകയാണ്. ചേച്ചി ഇനി അധികമൊന്നും

ആലോചിക്കേണ്ടെന്നും, ചേച്ചിമക്കൾക്ക് വേണ്ടി ജീവിച്ചാൽ മതിയെന്ന് പറയുകയാണ്. എൻ്റെ മക്കൾ എവിടെയെന്ന് പോലും അറിയില്ലല്ലോ ദീപുവെന്നും, ആകെ പൂജ മാത്രമാണ് എൻ്റെ കൂടെയുള്ളതെന്നും പലതും പറഞ്ഞ് കാറിൽ കയറാൻ പോവുകയാണ്. അപ്പോഴാണ് ഒരു കാർ വന്ന നിർത്തുന്നത്.അതിൽ നിന്നും രോഹിത്തിൻ്റെ സഹോദരി രഞ്ജിത ഇറങ്ങുകയാണ്. സുമിത്രയ്ക്ക് അത് ആരാണെന്ന് മനസിലായില്ല. അപ്പോഴാണ് അത് അച്ഛൻ്റെ പെങ്ങളാണെന്ന് പൂജപറയുന്നത്. പിന്നീട്

രഞ്ജിത വളരെ സ്നേഹത്തിൽ സംസാരിക്കുകയാണ്. പൂജയോടും വളരെ സ്നേഹത്തോടെ പെരുമാറുകയാണ്. മോളെ നിൻ്റെ വിഷമം എനിക്ക് മനസിലാവുമെന്നും ,പക്ഷേ എനിക്ക് ചേട്ടന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലല്ലോ തുടങ്ങി പലതും പറയുമ്പോഴാണ് പൂജ പങ്കജ് ഇവിടെ വന്ന് അടിയുണ്ടാക്കിയ കാര്യം പറയുകയാണ്. അപ്പോഴാണ് രഞ്ജിതയ്ക്ക് മനസിലായത് പങ്കജ് ഇവിടെ വന്നാണ് അടിയുണ്ടാക്കിയതെന്ന്. പിന്നീട് സുമിത്രയും പൂജയുമൊക്കെ പോയ ശേഷം രഞ്ജിതയുടെ മുഖഭാവം മാറുകയാണ്. ശേഷം ഭർത്താവിനോട് ഞാൻ ഓടി വന്നത് എന്തിനാണെന്ന് മനസിലായില്ലെയെന്നും, പൂജയെ സ്നേഹത്തോടെ നമ്മുടെ

ഭാഗത്തേക്കാക്കി മാറ്റണമെന്നും പറയുകയാണ് രഞ്ജിത. പിന്നീട് സുമിത്ര കാറിൽ നിന്നും രോഹിത്തിൻ്റെ വീട് എന്തായെന്നൊക്കെ ചോദിക്കുന്നു. രോഹിത്തിൻ്റെ വീട്ടിലാണ് രഞ്ജിത ഇപ്പോൾ താമസിക്കുന്നതെന്നും, രോഹിത്തേട്ടൻ്റെ നോമിനിയായി വച്ചിരുന്നത് പെങ്ങളുടെ പേരാണെന്ന് പറയുകയാണ് ദീപു. ഇതൊക്കെ കേട്ട് ഷോക്കാവുകയാണ് സുമിത്ര. എന്താണ് ഈ ആറു വർഷം നടന്നതെന്ന് ചിന്തിക്കുകയാണ് സുമിത്ര. ആരൊക്കെയോ ഇതിനു പിന്നിലുണ്ടെന്ന് മനസിലാവുകയാണ് സുമിത്രയ്ക്ക്. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.