മലയാളി മാമ്മന്റെ മോൾക്ക് കല്ല്യാണം.!! പ്രഭുവിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി 80ലെ നായി.!! | Actor Prabhu Daughter Marriage News Viral

Actor Prabhu Daughter Marriage News Viral: മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് ലിസി. 90 കളിലെ നായികയായി തിളങ്ങിയ ലിസി പിന്നീട് അഭിനയത്തിൽ നിന്ന് വിട്ടു നിന്നെങ്കിൽ പോലും താരത്തിനെ സംബന്ധിക്കുന്ന വിശേഷങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ സജീവമായ ലിസിയുടെ ഓരോ പോസ്റ്റും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്.

അമ്മയുടെ പാത പിന്തുടർന്ന് മകൾ കല്യാണി പ്രിയദർശനും അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇപ്പോൾ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തി ക്കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ലിസി ഇനിയെന്ന് അഭിനയത്തിലേക്ക് തിരിച്ചുവരും എന്നറിയാനുള്ള ആകാംക്ഷയും ആരാധകരിൽ ഉളവെടുക്കുന്നുണ്ട്. ഇപ്പോൾ നടൻ പ്രഭുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ലിസിയുടെയും മറ്റ് സഹതാരങ്ങളുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനംകവരുന്നത്

മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ആദിക് രവിചന്ദ്രനാണ് പ്രഭുവിൻറെ മകൾ ഐശ്വര്യയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ലിസിക്ക് പുറമേ മണി രത്നം, സുഹാസിനി, ദുൽഖർ, ദുൽഖറിന്റെ ഭാര്യ അമാലു തുടങ്ങിയവരും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയിരുന്നു. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇതിൽ ലിസി ലക്ഷ്മിയുടെ സാന്നിധ്യം എല്ലാംകൊണ്ടും ആളുകളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. പ്രഭുവിന്റെ മകനായ വിക്രം പ്രഭു ദുൽഖറിൻറെ അടുത്ത സുഹൃത്താണ്

അതുകൊണ്ടുതന്നെ ദുൽഖറും ഭാര്യയും വിവാഹ ചടങ്ങിൽ ആദ്യാന്തം സജീവമായി തന്നെ ഇടപെട്ടിരുന്നു. 2015ൽ സിനിമ സംവിധാന രംഗത്തേക്ക് കടന്നുവന്ന താരമാണ് ആദിക്. ലിസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ ദുൽഖറിനും അമാലുവിനും ഒപ്പം നിൽക്കുന്ന ചിത്രവും പഴയകാല സുഹൃത്തുക്കളായ സുഹാസിനി മറ്റു താരങ്ങൾക്കും ഒപ്പം നിൽക്കുന്ന ചിത്രവും ഒക്കെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. വർഷം ഇത്രയും കഴിഞ്ഞിട്ടും ലിസിയുടെ സൗന്ദര്യത്തെ പുകഴ്ത്തുകയാണ് പലരും പോസ്റ്റിന് താഴെ.