പാവപ്പെട്ടവർക്ക് ഫ്രീ ആയി ചിക്കൻ.!! ഞായറാഴ്ചകളിൽ ചിക്കൻ ഫ്രീ കൊടുക്കുന്ന മുഹമ്മദ് ഹിലാലിൻ്റെ ഹദിയ കൗണ്ടർ.!! | Sunday Free Chicken Hadiya Counter Video Viral

Sunday Free Chicken Hadiya Counter Video Viral: നമ്മുടെ സമൂഹത്തിൽ ദാനധർമ്മങ്ങൾ ചെയ്യുന്നവർ നിരവധിയാണ്. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുക എന്നത് വലിയൊരു കാര്യമാണ്. എന്നാൽ എല്ലാവർക്കും അത്തരമൊരു മനസ് ഉണ്ടാവണമെന്നില്ല. ഇത്തരം ദാനങ്ങൾ നടത്തുന്നവർ നിരവധി ഉണ്ടെങ്കിലും ചിലരെ കുറിച്ച് പൊതുസമൂഹത്തിൽ ഒരറിവും ഉണ്ടാവണമെന്നില്ല. അത്തരത്തിൽ അധികമാർക്കും അറിയാത്ത ഒരാളാണ് മുഹമ്മദ് ഹിലാൽ. അദ്ദേഹം നടത്തുന്ന സമൂഹത്തിലെ പാവപ്പെട്ടവർക്ക് ചിക്കൻ നൽകുകയാണ്. ഹദിയ കൗണ്ടർ എന്ന ചിക്കൻ സ്റ്റാളിൽ ഞായറാഴ്ചകളിൽ സ്റ്റാഫുകളോടൊക്കെ ചേർന്ന് തീരുമാനിച്ച് ഇങ്ങനെയൊരു സേവനം നടത്താൻ

തീരുമാനിക്കുകയായിരുന്നു മുഹമ്മദ് ഹിലാൽ. ആദ്യം 20 പാവപ്പെട്ട വീടുകളിൽ കൊണ്ടു നൽകിയെങ്കിലും, പല പാവപ്പെട്ടവരും നമുക്ക് കിട്ടിയില്ലെന്ന പരാതി പറയാൻ തുടങ്ങിയതോടെ അത് നിർത്തി ഹദിയ കൗണ്ടറിൽ ഞായറാഴ്ചകളിൽ 3 മണി മുതൽ 6 മണി വരെ ചിക്കൻ നൽകാൻ തുടങ്ങി. ചിക്കൻ കട്ട് ചെയ്ത് സഞ്ചിയിലാക്കി തൂക്കിയിടുകയും, അത് ഈ ഗ്രാമത്തിലെ പാവങ്ങൾ വന്ന് എടുത്തു പോവുകയാണ് പതിവ്. എന്നാൽ ഇതിൽ കഴിവുള്ളവരും വരുന്നത് മനസിലാക്കി ഞങ്ങൾ അവരെ പേഴ്സണലായി കോൺടാക്ട് ചെയ്ത് ഇനി വരരുതെന്ന് പറയുന്നുണ്ട്. ഞങ്ങളാണ് ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്നതെങ്കിലും, ചിലർ

സ്പോൺസറായി വരാറുണ്ട്. ആദ്യം പത്തൊക്കെയാണ് നൽകിയതെങ്കിലും, ഇപ്പോൾ 45 പാക്കൊക്കെ കൊടുക്കുന്നുണ്ട്. ചെയ്യാൻ കഴിയുന്ന കാലം വരെ ചെയ്യുമെന്നാണ് മുഹമ്മദ് ഹിലാൽ പറയുന്നത്. 18 സ്റ്റാഫുകളെ വച്ച് നടത്തുന്ന കടയാണിതെന്നും, പത്ത് പേരോളം ഡെലിവെറിയായി പോവുന്നുണ്ടെന്നും, ബാക്കിയുള്ളവർ കടയിൽ നിൽക്കുകയാണെന്നും ഹിലാൽ പറയുകയുണ്ടായി. സ്റ്റാഫുകളും ആഴ്ചയിലെ ഒരു വിഹിതം എനിക്ക് ഈ സേവനത്തിനായി നൽകുന്നുണ്ട്. കൂടാതെ ഈ സേവനം നടത്താൻ തുടങ്ങിയതു മുതൽ എനിക്ക് ഗുണമെല്ലാതെ ദോഷമൊന്നും ഉണ്ടായിട്ടില്ലെന്നു പറയുകയാണ് ഹിലാൽ. ഇങ്ങനെ

ചെയ്യുമ്പോൾ എനിക്ക് മനസിന് നല്ലൊരു സുഖവും തോന്നുമെന്നും പറയുന്നു.കൂടാതെ ഈ കൊണ്ടു പോകുന്നവരൊക്കെ എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്ഥിക്കുന്നുണ്ടാകും എന്നാണ് മുഹമ്മദ് പറയുന്നത് . അധികമാരും നടത്താത്ത ഒരു സേവനമാണിതെന്നു നാട്ടുകാരും പറയുകയുണ്ടായി.