പാലാ ജൂബിലിക്ക് കുരിശുപള്ളിയിലെത്തി താരങ്ങൾ.!! സുരേഷ്ട്ടനും ഭാര്യയും പാലാ കുരിശുപള്ളിയിൽ.!! | Suresh Gopi Visits Pala Kurishu Palli Kottayam Viral

Suresh Gopi Visits Pala Kurishu Palli Kottayam Viral : കോട്ടയംകാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും അതിലുപരി ആഹ്ലാദവും നിറഞ്ഞ ദിനങ്ങൾ ആണ് ഇനി വരുന്നത്. ഡിസംബർ 8 പാലാ ജൂബിലി നഗരത്തിൽ അങ്ങേയറ്റം ആർഭാട പൂർവ്വമായി കൊണ്ടാടുകയാണ്. പാലാ കുരിശുപള്ളിയിലെ പെരുന്നാൾ കാണാൻ പതിനായിരങ്ങളാണ് ടൗണിലേക്ക് ഒഴുകി എത്തുന്നത്. പാല ജൂബിലി ഇതിനോടകം ആളുകളുടെ മനം കവർന്ന ഒന്നായി സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും നിറഞ്ഞ നിന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ ഹീറോ സുരേഷ് ഗോപി ജൂബിലി കൂടാനായി പാലാ നഗരത്തിൽ എത്തിയ വാർത്തയാണ് ആറാം തീയതി വൈകുന്നേരത്തോടെയാണ് സുരേഷ് ഗോപിയും ഭാര്യയും പാലാ കുരിശുപള്ളിയിലേക്ക് ജൂബിലി കൂടാനായി എത്തിയത്. വൈകുന്നേരം നടന്ന കുർബാനയിൽ പങ്കുകൊണ്ട ശേഷമാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും അവിടെ നിന്ന് പിരിഞ്ഞത്. മാതാവിന് നേർച്ചകൾ സമർപ്പിച്ച് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനാണ് സുരേഷ് ഗോപി

കുരിശുപള്ളിയിലെത്തിയത്. എപ്പോൾ പാലാ വഴി പോയാലും കുരിശുപള്ളിയിലെത്തി കാണിക്കുകയും മെഴുകുതിരി കത്തിക്കാതെയും ഇദ്ദേഹം യാത്രയാകാറില്ല .ഇത്തവണത്തെ കടന്നുവരവ് ജൂബിലിയോട് അനുസൃതമായി ആണെന്നത് എല്ലാവരെയും ഏറെ സന്തോഷിപ്പിച്ച കാര്യം കൂടിയാണ്. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം തൃശൂരിൽ വച്ച് നടക്കുന്നത്. മകൾക്കും കുടുംബത്തിലുള്ള മറ്റുള്ളവർക്കും മാതാവിൻറെ അനുഗ്രഹം ഉണ്ടാകണമെന്ന് അദ്ദേഹം പറയുകയും ചെയ്തു. അങ്ങേയറ്റം

ജീവിതത്തിൽ തുറന്ന മുഖത്തോടെ ജീവിക്കുന്ന സുരേഷ് ഗോപിയുടെ ഓരോ ചുവടുവെപ്പും വലിയ ആകാംക്ഷയോടെ തന്നെയാണ് മലയാള സിനിമകര നോക്കിക്കാണുന്നത്. ഇതിനോടകം താരം അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെയും മലയാളികൾക്ക് സുപരിചിതമാണ്. മലയാളസിനിമയിലെ ഒഴിച്ചുനിർത്താൻ ആകാത്ത സുരേഷ് ഗോപി സാധാരണക്കാരിൽ സാധാരണക്കാർക്ക് ഇടയിലേക്ക് പോലും ഇറങ്ങിച്ചെന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നാണ് ഇപ്പോൾ നടന്നതെന്നാണ് ആളുകൾ പറയുന്നത്.