ഓട്ടോ വരുമ്പോഴേക്കും ഒരു ഡാൻസ് കളിച്ചേക്കാം.!! ഡാൻസ് കണ്ടിട്ട് കാവലയാണെന്ന് തോന്നുന്നു; വൈറലായി കുഞ്ഞിന്റെ ഡാൻസ് വീഡിയോ.!! | Cute Girl Dancing at Free Time Video Viral News
Cute Girl Dancing at Free Time Video Viral News: ആരെയും ഗൗനിക്കാതെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചിരുന്ന കാലമായിരുന്നു കുട്ടിക്കാലം. ജന മദ്ധ്യത്തിൽ പാട്ടുപാടാനോ നൃത്തം ചെയ്യാനോ നമുക്ക് ഒരു മടിയും ഇല്ലായിരുന്നു. പിന്നീടാണ് കളിയാക്കലുകൾക്കും ആക്ഷേപങ്ങൾക്കും നമ്മൾ വില കൊടുക്കാൻ തുടങ്ങിയത്. അതിനുശേഷം എല്ലാം നമുക്ക് അപരിചിതമായിത്തുടങ്ങി.നമ്മെ കുട്ടിക്കാലത്തിലേയ്ക്ക് കൊണ്ടുപോകുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓട്ടോ കാത്തു നിൽക്കുന്ന കുട്ടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ. ബാക്ക്ഗ്രൗണ്ടിൽ “നേനു കാവാലയ്യ” എന്ന പാട്ടാണ് കൊടുത്തിരിക്കുന്നത്. ചുറ്റിലും കൂട്ടുകാരുണ്ട് പക്ഷേ അവൾ അതൊന്നും കാര്യമാക്കുന്നില്ല. മനസ്സിലായിരിക്കണം പാട്ട്. അതിനനുസരിച്ചാണ് നൃത്തം.
ഏതായാലും “നേനു കാവാലയ്യ” എന്ന പാട്ട് കുഞ്ഞിന്റെ നൃത്തത്തിന് അനുയോജ്യമാണ്.ആരെയും ഗൗനിക്കാതെയുള്ള ചുവടുകൾ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം വരും. വിപിൻ ബി പി എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ അനേകം ലൈക്കുകൾ ആണ് ഈ കൊച്ചു മിടുക്കി വാരിക്കൂട്ടിയത്.പതിനാറായിരത്തിലധികം പേരാണ് കുഞ്ഞിന്റെ ഈ നൃത്തം ആസ്വദിച്ചത്. നന്നായി മോളു, കൊച്ചു മിടുക്കി, ഉയരങ്ങളിൽ എത്തട്ടെ തുടങ്ങിയ
കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതോടെ ഈ കുഞ്ഞു താരത്തിന് ആരാധകർ ഏറെയാണ്. തിരക്കുകളും പ്രശ്നങ്ങളിലും പെട്ട് അലയുന്ന മനുഷ്യർക്ക് ഒരു ആശ്വാസമാണ് കുഞ്ഞുങ്ങളുടെ വീഡിയോ. പ്രശ്നങ്ങളെല്ലാം അവഗണിച്ച് അതൊന്നും അറിയാതെ ജീവിച്ചിരുന്ന കാലമായിരുന്നു കുട്ടിക്കാലം. പാട്ടുകൾക്ക് ചുവട് വച്ചും, അണ്ണാറക്കണ്ണനോടൊപ്പം കൂടിയും
ആർത്തുല്ലസിച്ച് നടന്നിരുന്ന കാലഘട്ടം. ആ കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വീഡിയോകൾ നമുക്ക് എല്ലായ്പ്പോഴും പ്രിയപ്പെട്ടവയാകും. ഓട്ടോ വരുന്നതിനുമുമ്പ് നാല് ചുവട് വയ്ക്കുന്ന കുഞ്ഞിന്റെ വീഡിയോ ഏതായാലും പ്രേക്ഷകരെ ഒരുപോലെ ആകർഷിച്ചിരിക്കുന്നു. അതുതന്നെ ആകാം വീഡിയോയെ ജനപ്രിയമാക്കിയതും.