എൻ്റെ ഹൃദയത്തിൽ ഒരിക്കലും നികത്താനാവാത്ത ആഴം നീ അവശേഷിപ്പിച്ചു.!! ചിത്രമ്മയുടെ മക്കൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ.!! | Singer ks chithra about Emotional Note late daughter nandana

Singer ks chithra about Emotional Note late daughter nandana: മലയാളികളുടെ വാനമ്പാടിയാണ് കെ എസ് ചിത്ര. ചിത്ര ആലപിക്കുന്ന ഗാനങ്ങൾ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നതായിരുന്നു. അതിനാൽ ഇന്നും ഈ വാനമ്പാടിയുടെ ഗാനം പ്രേക്ഷകർക്ക് എത്രകേട്ടാലും മതിവരാത്തതാണ്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലുള്ളവർക്കും ചിത്രയുടെ ഗാനങ്ങൾ ഏറെ പ്രിയങ്കരമാണ്. എപ്പോഴും നിഷ്കളങ്കമായ ചിരിയുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രയുടെ മനസിൽ എന്നും നോവാണ് പ്രിയ മകൾ നന്ദന. വിജയശങ്കറിൻ്റെയും ചിത്രയുടെയും വിവാഹം കഴിഞ്ഞ് നീണ്ട 15 വർഷങ്ങൾക്കു ശേഷമാണ് നന്ദന ജനിക്കുന്നത്. കൃഷ്ണഭക്തി കാരണം ചിത്രമകൾക്ക് നന്ദന എന്ന്

പേരിടുകയും ചെയ്തു. എന്നാൽ ഈ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. ദുബൈയിൽ എ ആർ റഹ്മാൻ ഷോക്കെത്തിയ ചിത്രയ്ക്ക് നഷ്ടമായത് മകൾ നന്ദനയെയായിരുന്നു. എട്ടു വയസുള്ളപ്പോഴാണ് നന്ദന സ്വിമ്മിങ്ങ് പൂളിൽ വീണു മരിക്കുന്നത്. ഈ വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഏറെ വേദനയിലാഴ്ത്തിയിരുന്നു. മകൾ നഷ്ടപ്പെട്ടപ്പെട്ടപ്പോൾ കുറച്ച് കാലം സംഗീതത്തിൽ നിന്ന് പോലും താരം

മാറി നിന്നു. വേദനകൾ ഉള്ളിലൊതുക്കി പിന്നീട് വീണ്ടും സംഗീതത്തിലേക്ക് തിരിച്ചു. മകൾ മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും, ഉണങ്ങാത്ത മുറിവായി നന്ദനയുടെ ഓർമ്മകൾ ഉള്ളതിനാൽ, ഓരോ വർഷവും മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു കുറിപ്പുമായാണ് താരം ഈ വർഷവും എത്തിയിരിക്കുന്നത്. ‘നീ എൻ്റെ ഹൃദയത്തിൽ ഒരു

ദ്വാരം അവശേഷിപ്പിച്ചു, എനിക്ക് ഒരിക്കലും നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും നിന്നെ ഞാൻ കൂടുതൽ മിസ് ചെയ്യുന്നു. ഹാപ്പി ബർത്ത്ഡേ നന്ദന’. ഈ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിരവധി താരങ്ങളും ആരാധകരും താരത്തിൻ്റെ കുറിപ്പിന് താഴെ നന്ദനയ്ക്ക് ആശംസകളുമായി എത്തുകയുണ്ടായി