ഇത്രയും ജോഡിപ്പൊരുത്തം ആർക്കും കാണില്ല .!! ഈ വർഷത്തെ സൂപ്പർ ജോഡികൾക്ക് പിറന്നാളും ഒരേ ദിവസം.!! | Shane Nigam Mahima Nambiar Birthday Celebration Viral

Shane Nigam Mahima Nambiar Birthday Celebration Viral: ഈ വർഷം ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു മലയാളത്തിലെ യുവനടന്മാർ ഒന്നിച്ചു ചേർന്ന് ആർ ഡി എക്സ്.ചിത്രം വൻ ഹിറ്റായപ്പോൾ ചിത്രത്തിനേക്കാൾ കൂടുതൽ മലയാളികൾ നെഞ്ചിലേറ്റിയത് ഷൈൻ നിഗമും മഹിമ നമ്പ്യാരും അഭിനയിച്ച നീല നിലവേ എന്ന ഹിറ്റ് സോങ് ആയിരുന്നു. ഇരുവരുടെയും മനോഹരമായ ഡാൻസും റൊമാൻസും എല്ലാം പ്രേക്ഷകർ ഏറെ ആസ്വദിക്കുകയും ചെയ്തു.

ഇപോഴിതാ ഈ പ്രണയ ജോഡികൾ ഒരുമിക്കുന്ന പുതിയ ചിത്രം കൂടി വരാൻ പോകുന്നു. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്‌ ആണ്. ആർ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്ട്‌. ഒക്ടോബറിൽ ചിത്രീകരണം

ആരംഭിച്ച ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇന്നലെ ആയിരുന്നു നടന്നത്. അതിനോടൊപ്പം തന്നെ രണ്ട് പിറന്നാൾ ആഘോഷങ്ങൾ കൂടിയാണ് ലിറ്റിൽ ഹാർട്ട്‌ ടീം ആഘോഷിച്ചത്. അത് മാറ്റാരുടേതുമല്ല ഹീറോ ഷെയ്നിന്റെയും ഹീറോയിൻ മഹിമ നമ്പ്യാരുടേതും ആണ്. ഇരുവരുടെയും പിറന്നാൾ ദിനം ഒരേ ദിവസം ആയിരുന്നത് കൊണ്ട് തന്നെ ഇരുവരും ഒരുമിച്ചാണ് ബർത്തഡേ കേക്ക് കട്ട് ചെയ്തത്. മറ്റു താരങ്ങളും ചടങ്ങിൽ പങ്കെടുത്തു, ഇരുവർക്കും പിറന്നാൾ ആശംസകളും അറിയിച്ചു. ഷൂട്ടിനിടയിൽ തങ്ങളുടെ ബർത്തഡേ ഒരു

ദിവസം ആണെന്ന കാര്യം അറിഞ്ഞതെന്നാണ് മഹിമ പറയുന്നത്. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട റോൾ ചെയ്യുന്നത് ഷൈൻ ടോം ചാക്കോ ആണ്. ഷൈനിനെക്കൂടാതെ ബാബുരാജ്, രഞ്ജി പണിക്കർ, മാല പാർവതി,അനഘ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ജോൺ, പാർവതി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. പ്രണയവും കുടുംബസ്നേഹവും ഒക്കെയാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്.