കണ്ണന്റെ ആ ചോദ്യത്തിന് മുന്നിൽ ബാലൻ ഞെട്ടി തരിച്ച് നിൽക്കുന്നു.!! കണ്ണൻ്റെ പോക്ക് എങ്ങോട്ട്നാശത്തിനോ ?.!! | Santhwanam Today Episode Dec 22

Santhwanam Today Episode Dec 22: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്തമായ എപ്പിസോഡാണ് ഇന്ന് കാണാൻ സാധിക്കുന്നത്. കണ്ണൻ ശിവൻ്റെ ഊട്ടുപുരയിൽ പോയി വളരെ ഗൗരവത്തിലായിരുന്നു സംഭാഷണം. എന്നാൽ സാന്ത്വനത്തിൽ ദേവി ആകെ വിഷമിച്ചിരിക്കുകയാണ്. കണ്ണൻ്റെ മാറ്റം ദേവിയെ ആകെ വിഷമത്തിലാക്കിയിരിക്കുകയാണ്. അപ്പോഴാണ് അഞ്ജു വന്ന് എന്താ ദേവിയേടത്തി വിഷമിച്ചിരിക്കുന്നതെന്ന്. കണ്ണൻ ആകെ മാറിപ്പോയതോർത്താണോ ദേവിയേടത്തി വിഷമിച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ് അഞ്ജു. അതെ, അഞ്ജു എൻ്റെ മോൻ എന്താണിത്ര മാറ്റം

വന്നതെന്നോർത്ത് എനിക്ക് ആകെ ടെൻഷനാവുകയാണ്. അപ്പോഴാണ് കൃഷ്ണസ്റ്റോറിൽ ഇരുന്ന് ബാലനും ഹരിയും കണ്ണനെ കുറിച്ച് പറയുന്നത്. ചെന്നൈയിൽ പോയതിനാൽ കണ്ണൻ നല്ല നിലയിലെത്തിയതെന്ന് ഹരി പറഞ്ഞപ്പോൾ, ആ അത് പോലെ നീയും കൊച്ചിയിൽ പോയി നല്ല ഉയർച്ചയിലെത്തിയിട്ട് വരാൻ പറയുകയാണ് ബാലൻ. നീ അപ്പു പറഞ്ഞ ആ ജോലിക്ക് പോകണമെന്ന് തന്നെയാണ് എൻ്റെഗ്രഹമെന്ന് പറയുകയാണ് ബാലൻ. പിന്നീട് ഹരി പലതും ആലോചിക്കുകയാണ്. അപ്പോഴാണ് കണ്ണൻ സാന്ത്വനത്തിലേക്ക് വരുന്നത്. റൂമിൽ പോയി ഫോണിൽ പലതും നോക്കുകയായിരുന്നു. അപ്പോഴാണ് ദേവി പോയി കണ്ണനോട് പലതും ചോദിക്കുന്നത്. എന്നാൽ ദേവിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പലതും പറഞ്ഞ് ദേവിയെ

ഒഴിവാക്കുകയായിരുന്നു. ഇതൊക്കെ കണ്ട് ദേവിക്ക് വലിയ വിഷമമായി. രാത്രിയായപ്പോൾ ബാലനും ഹരിയുമൊക്കെ കടയിൽ നിന്നു വന്നു. പിന്നീട് ബാലനോട് ദേവി കണ്ണൻ്റെ മാറ്റത്തെ കുറിച്ച് പറയുകയായിരുന്നു. ചെന്നൈയിൽ പോയ ശേഷം കണ്ണനാകെ മാറിപ്പോയെന്നും, ഇപ്പോൾ നമ്മുടെ കണ്ണനേയല്ലെന്നും, എനിക്കാകെ വല്ലാത്ത വിഷമം തോന്നുന്നെന്നും, ബാലേട്ടൻ അവനോട് സംസാരിക്കാനും പറയുന്നു. അങ്ങനെ ബാലൻ കണ്ണൻ്റെ റൂമിലേക്ക് പോയി. അപ്പോൾ കണ്ണൻ റൂമിൽ ടാബിൽ പലതും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ബാലൻ വന്ന് കണ്ണാ,നീ എന്താ അകത്ത് ഒറ്റയ്ക്കിരിക്കുന്നതെന്ന് ചോദിക്കുകയാണ്. ഒന്നുമില്ലെന്നും, ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ജോലി മതിയാക്കിയാണ് വന്നതെന്ന് കണ്ണൻ ബാലനോട് പറയുകയാണ്. ഞാൻ പുതുതായി ഒരു ബിസിനസ് ചെയ്യാനാണ് വന്നതെന്നും, അതിന്

എനിക്ക് കുറച്ച് പണം ആവശ്യമുണ്ടെന്ന് പറയുകയാണ് കണ്ണൻ. അത് ഏട്ടൻ സഹായിക്കാമെന്നും, എത്ര പണം വേണമെന്നും ചോദിച്ചപ്പോൾ, 15 ലക്ഷം വേണമെന്ന് കണ്ണൻ പറഞ്ഞു. ഇപ്പോൾ ഈ 15 ലക്ഷം ഞാൻ എവിടെ നിന്ന് ഉണ്ടാക്കാനാണെന്നു ബാലൻ ചോദിച്ചപ്പോൾ, ബാലേട്ടൻ അതിന് വേണ്ടി ഓടി നടക്കേണ്ടെന്നും, എൻ്റെ പേരിലുള്ള ഷെയർ തന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ ബാലൻ ആകെ തരിച്ചുനിന്നു പോയി. കണ്ണൻ്റെ ഈ മാറ്റം കണ്ട് ആകെ തകർന്ന് ഒന്നും പറയാനാകാതെ ബാലൻ റൂമിലേക്ക് പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.