സാന്ത്വനത്തിലെ പരസ്പര സ്നേഹത്തെ പുച്ഛിച്ച് കണ്ണൻ .!!ദേവിയെ ഞെട്ടിച്ച് കണ്ണന്റെ ആ തീരുമാനം.!!കണ്ണന് എന്തുപറ്റിയെന്ന് അറിയാതെ സ്വാന്തനം കുടുംബം.!! | Santhwanam Today Episode Dec 21

Santhwanam Today Episode Dec 21: ഏഷ്യാനെറ്റ്‌ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇന്ന് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജുവും ശിവനും കൂടി ഹരി ജോലിക്ക് കൊച്ചിയിൽ പോവണമെന്ന കാര്യത്തെ കുറിച്ച് പറയുകയാണ്. പിന്നീട് എല്ലാവരും കിടന്നുറങ്ങിയപ്പോഴാണ് ആരോ ഡോർ മുട്ടുന്നത് കേൾക്കുന്നത്. ഉടൻ തന്നെ ദേവി എഴുന്നേറ്റ് ഡോർ തുറന്ന് നോക്കുമ്പോൾ കണ്ണൻ വന്ന് നിൽക്കുന്നു. കണ്ണനെ കണ്ടതും വലിയ സന്തോഷമായി ദേവി. കണ്ണാ എന്ന് വിളിച്ച്, ദേവി എത്ര നാളായെടാ നിന്നെ കണ്ടിട്ടെന്ന് പറയുകയായിരുന്നു. അപ്പോഴാണ് എല്ലാവരും ദേവി സംസാരിക്കുന്നത് കേട്ട് പുറത്ത് വന്ന് നോക്കുമ്പോൾ കണ്ണനെ കാണുകയായിരുന്നു. ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെയെന്ന്

ചോദിക്കുകയാണ് ഹരി. എല്ലാവരും പലതും ചോദിച്ചിട്ടും കണ്ണൻ വലിയ സന്തോഷമൊന്നുമില്ലാതെ കണ്ണൻ എനിക്ക് നല്ല ക്ഷീണമുണ്ടെന്നും ഞാൻ റെസ്റ്റ് എടുക്കട്ടെയെന്നും, നാളെ പറയാമെന്ന് പറഞ്ഞ് കണ്ണൻ റൂമിലേക്ക് പോയി. ബാലനും ദേവിയും കണ്ണൻ വന്നതിനെ കുറിച്ച് പലതും സംസാരിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ദേവി ഭക്ഷണമൊക്കെ ഉണ്ടാക്കുമ്പോഴാണ് അഞ്ജു കിച്ചനിലേക്ക് വരുന്നത്‌. കണ്ണൻ ആകെ മാറിപ്പോയല്ലോയെന്നും, എന്താണ് പറ്റിയതെന്നും ചോദിക്കുകയായിരുന്നു. എന്തായാലും അവൻ റെസ്റ്റൊക്കെ എടുത്തതിനു ശേഷം വന്നാൽ നമുക്ക് അവനോട് എല്ലാം ചോദിക്കാമെന്ന് പറയുകയായിരുന്നു. അപ്പോഴാണ്

ചെറിയച്ഛൻ വന്നതറിഞ്ഞ് ദേവൂട്ടി റൂമിലേക്ക് പോയി ഒളിഞ്ഞു നോക്കുന്നത്. ദേവൂട്ടി വലുതായിട്ട് ആദ്യമായി കണ്ണനെ കണ്ടതിനാലാണ് അങ്ങനെ നോക്കുന്നത്. കണ്ണൻ ദേവൂട്ടിയെ നോക്കുമ്പോൾ ദേവൂട്ടി ഒളിച്ചു കളയുന്നു. പിന്നീട് വീണ്ടും നോക്കുന്നു. അപ്പോഴാണ് ദേവി കണ്ണനെ ചായ കുടിക്കാൻ വിളിക്കാൻ വേണ്ടി വരുന്നത്. ദേവൂട്ടിയെ കണ്ടതും, എന്താ ഒളിച്ചു കണ്ണൻ ചെറിയച്ഛൻ്റെ കൂടെ ഒളിച്ചു കളിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, ദേവൂട്ടി ഓടിക്കളഞ്ഞു. ദേവി കണ്ണനെ ചായ കുടിക്കാൻ വിളിച്ചു. കണ്ണൻ കൈ കഴുകി ഒന്നും മിണ്ടാതെ ചായ കുടിക്കാനിരുന്നു. അപ്പോഴാണ് ദേവിയും അഞ്ജുവും അപ്പുവും കൂടി പലതും

ചോദിക്കുന്നത്. അവർ ചോദിക്കുന്നതിനൊന്നും ഉത്തരമൊന്നും പറയാതെ കണ്ണൻ ഇരുന്നു. പിന്നീട് എന്താ കണ്ണാ നിനക്ക് ഒരു സന്തോഷമില്ലാത്തതെന്ന് ചോദിച്ചപ്പോൾ, പെട്ടെന്ന് കണ്ണൻ എല്ലാവരുടെയും സ്നേഹം എന്നു പറയുന്നതൊക്കെ ഈ ലോകത്ത് ഒരു വിലയുമില്ലെന്ന് എനിക്ക് അനുഭവങ്ങളിലൂടെ മനസ്സിലായെന്ന് കണ്ണൻ പറഞ്ഞപ്പോൾ ദേവിയും അഞ്ജുവും അപ്പുവും അത്ഭുറപ്പെട്ടു പോയി. ഇവനെന്തു പറ്റിയെന്നാണ് അവർ ആലോചിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്,