സരയുവിനെ തേടി ശരിക്കുമുള്ള അമ്മ എത്തുന്നു.!! ചന്ദ്രസേനന്റെ പിറന്നാളിന് രൂപ ആ സമ്മാനം നൽകുന്നു.!! | Mounaragam Serial Today Episode Dec 21

Mounaragam Serial Today Episode Dec 21: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് ഇപ്പോൾ നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനൻ കിരണിനെയും കല്യാണിയെയും ബർത്ത്ഡേയ്ക്ക് ക്ഷണിക്കാനും, കൂടാതെ ന്യൂ ഇയർ സമ്മാനമായി എല്ലാവർക്കും പുത്തൻ വസ്ത്രവുമായാണ് വന്നത്. അതിൽ രൂപയ്ക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള സാരിയും ഉണ്ടായിരുന്നു. ഈ സാരിയുമായി കല്യാണി രൂപയുടെ വീട്ടിലേയ്ക്ക് പോവുകയാണ്. കല്യാണിയെ കണ്ടതും രൂപയ്ക്ക് സന്തോഷമായി. പിന്നീട്

അമ്മയ്ക്ക് ന്യൂഇയർ ഗിഫ്റ്റുമായാണ് വന്നതെന്ന് പറഞ്ഞ് ആ സാരി നൽകുകയായിരുന്നു. സാരി തുറന്നു നോക്കിയപ്പോൾ, രൂപയോട് കല്യാണി ഇഷ്ടമായോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ രൂപ ഇഷ്ടമായെന്ന് പറഞ്ഞപ്പോൾ ഇത് ഞാൻ വാങ്ങിയതല്ലെന്നും അമ്മയുടെ പ്രിയ ഭർത്താവ് വാങ്ങിയതാണെന്നും കല്യാണി പറഞ്ഞു.ഇത് കേട്ട് രൂപയ്ക്ക് സന്തോഷമായെങ്കിലും, കല്യാണിയുടെ മുന്നിൽ നാണിച്ചു നിന്നു. അപ്പോഴാണ് താര ശാരിയുടെ വീട്ടിലേയ്ക്ക് വരുന്നത്. വാതിൽ തുറന്ന് ശാരി നോക്കുമ്പോൾ താരയായിരുന്നു. താരയെ കണ്ടതും ശാരിക്ക് ദേഷ്യം വന്നു. എന്താടി നിനക്ക് വേണ്ടതെന്ന് ചോദിച്ചപ്പോൾ, എനിക്ക് രാഹുലേട്ടനെ കാണണമെന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു. എൻ്റെ ഭർത്താവിനെ നീ എന്തിനാണ് കാണുന്നതെന്നു

ചോദിച്ചപ്പോൾ, എൻ്റെ കുഞ്ഞിൻ്റെ അച്ഛനാണെന്നു പറഞ്ഞു. ഇതു കേട്ട് ശാരി ദേഷ്യത്തിൽ സംസാരിക്കുമ്പോഴാണ് സരയു അകത്തു നിന്നും വരുന്നത്. ഇവർ എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ ശാരി കാര്യം പറഞ്ഞു. രണ്ടു പേരും കൂടി താരയെ തള്ളിപുറത്താക്കുകയായിരുന്നു. താര പോയ ശേഷം അവർ പറഞ്ഞതിൽ സത്യമുണ്ടാവുമോ എന്ന് ആലോചിക്കുന്നുണ്ട് ശാരി. അപ്പോഴാണ് രൂപ രാവിലെ തന്നെ ചന്ദ്രസേനൻ കൊടുത്ത സാരിയുടുത്ത് അമ്പലത്തിൽ പോവുകയായിരുന്നു. അപ്പോഴാണ് സിഎസും

അമ്പലത്തിൽ വരുന്നത്. രൂപയെ കണ്ടതും ചന്ദ്രസേനന് വലിയ സന്തോഷമായി.കൂടാതെ ഞാൻ എത്രയോ കാലങ്ങൾക്ക് ശേഷം വാങ്ങി കൊടുത്ത സാരി ധരിച്ചാണ് രൂപവന്നിരിക്കുന്നതും. അങ്ങനെ രൂപയെ ഇങ്ങനെ നോക്കി നിൽക്കുമ്പോഴാണ് രൂപ ചന്ദ്ര സേനനെ കാണുന്നത്.ചന്ദ്രസേനനെ കണ്ടതും രൂപയ്ക്ക് മനസിൽ വലിയ സന്തോഷമായി. പക്ഷേ പുറത്ത് അധികം കാണിച്ചില്ല. അങ്ങനെ രണ്ടു പേരുടെയും രസകരമായ പ്രണയത്തിലൂടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.