ഓണസദ്യ അടിപൊളിയാക്കാൻ വെള്ളരിക്ക പുളിശ്ശേരി.!! അതും ഈസിയായി തന്നെ ഉണ്ടാക്കാം.!! | Onam Special Vellarika Pulissery Recipe

Onam Special Vellarika Pulissery Recipe: ഈ ഓണത്തിന് ഒരു പുളിശേരി ആയാലോ. പഴമയുടെ തനിമ നഷ്ടപെടുത്താതെയുള്ള കറികൾ പുതു തലമുറക്കും സ്വാദോടെ കഴിക്കാം. ഓണസദ്യയിലെ ഒരു വിഭവമാണ് പുളിശ്ശേരി .അത് വെള്ളരിക്ക കൊണ്ട് തന്നെ ചെയ്യാം .വെള്ളരിക്ക പുളിശ്ശേരിക്ക് ആവശ്യമായത് എതൊക്കെയെന്ന് നോക്കാം.അതിനായി അരകിലോ വെള്ളരിക്ക .ചെറിയകഷ്ണമാക്കി നല്ല കനത്തിൽ വെട്ടിയെടുക്കാം,കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് , പിന്നെ ഒരു മുറി തേങ്ങ ഒരു പച്ചമുളക്, എരിവിനനുസരിച്ച് കൂടുതൽ ചേർക്കാം .കാൽ ടീസ്പൂൺ ജീരകം ,പുളിയുള്ള തൈര് ,പിന്നെ കറിയിലേക്ക് താളിച്ച് ചേർക്കാൻ കടുക്, ഉലുവ ഉണക്കമുളക്, കറിവേപ്പില എന്നിവ വേണം

വെള്ളരിക്ക പുളിശ്ശേരി തയാറാക്കണ്ടവിധം ആദ്യം വെള്ളരിക്കയും ഉപ്പും മഞ്ഞൾ പൊടിയും പച്ചമുളകും രണ്ട് കറി വേപ്പിലയും ചേർത്ത് മണ്ണ് ചട്ടിയിൽ വേവിക്കുക ,വെള്ളരിക്ക വേഗം വേവുന്ന പച്ചക്കറിയാണ് .അതുകൊണ്ട് വെള്ളം കുറച്ചുമതി കുറെ വെള്ളം ചേർത്താൽ വെന്തു കുഴഞ്ഞുപോകും. ഇനി അരക്കാനുള്ള

ഒരു മുറി തേങ്ങയിൽ പച്ചമുളകും ഒരു ടേബിൾ സ്പൂൺ ജീരകവും ചേർക്കണം,വെള്ളവും കൂടെ ചേർത്ത് നന്നായി അരക്കുക .വേവിച്ചു വെച്ചിരിക്കുന്ന വെള്ളരിക്കയിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങ ചേർക്കുക

അതിനുശേഷം കറി നന്നായി തിളച്ചശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് തൈര് ചേർക്കണം .പുളിയുള്ള തൈരാണ് ഉപയോഗിക്കേണ്ടത് അത് മിക്സിയിൽ നന്നായി ഒന്ന് അടിച്ചെടുക്കണം .അല്ലാതെ ചേർത്താൽ തൈര് കറിയിൽ പിരിഞ്ഞപോലെ കിടക്കും .കറിയുടെ രുചി നോക്കി ഇനി തൈര് വേണമെങ്കിൽ രണ്ടാമതും ചേർക്കാവുന്നതാണ്.അവസാനമായി കറി താളിച്ചു ചേർക്കണം .അതിനായി ചൂടായ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഉലുവ ഉണക്ക മുളക് കറിവേപ്പില ചേർക്കുക. പിന്നെ കുറച്ച് മഞ്ഞൾപൊടി ചേർത്താൽ കറിക്ക് സ്വാദ് കൂടും .ഇനി ഇത് കറിയിലേക്ക് ചേർക്കാം