വായിലിട്ടാൽ അലിഞ്ഞു പോവും .!! വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ഒരു ഹെൽത്തി സ്നാക്ക് ആയാലോ.!! | Easy and Quick Snacks Avil And Pazham Recipe

Easy and Quick Snacks Avil And Pazham Recipe :അവിലും പഴവും കൊണ്ട് നല്ലൊരു സ്നാക്ക് ആണ് നമ്മൾ ഇന്ന് തയാറാക്കാൻ പോവുന്നത്. നല്ല രുചിയും ഹെൽത്തിയുമായ ഒരു സ്നാക്ക് ആണിത് .കുട്ടിക്കുകൾക്ക് പോലും നന്നായി ഇഷ്ടപെടുന്നതാണ്

1 കപ്പ്-അവിൽ
150 ഗ്രാം -ശർക്കര
1/ 4 കപ്പ് -വെള്ളം
2 ടീസ്പൂണ് -നെയ്യ്
1 നേന്ത്രപ്പഴം
1/ 2 കപ്പ് തേങ്ങ

ചൂടായ പാനിലോട്ട് 1 കപ്പ് അവിൽ നന്നായി ഇളക്കി വറുത്തെടുക്കാം .ബ്രൗൺ അല്ലെങ്കിൽ വെള്ള ഏതു അവിൽ ആയാലും കുഴപ്പമില്ല.4 മിനുറ്റോളം മീഡിയം ഫ്ളായ്മിൽ വെച്ച് ചെറിയ രീതിയിൽ നിറം മാറുന്നവരെ വറുത്തു മാറ്റിവെക്കുക.അതിനുശേഷം 150 ഗ്രാം(2 കട്ട ) ശർക്കര കൂടുതൽ മധുരം വേണമെങ്കിൽ 1 കൂടെ ചേർക്കാവുന്നതാണ് .ഇനി ഇതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് ശർക്കര മെൽറ്റ് ആക്കുക .നേരത്തെ എടുത്തു വെച്ച അവിൽ തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് പൊടിച്ചെടുക്കാം .അതിനുശേഷം നേന്ത്രപ്പഴം

വഴറ്റിയെടുക്കണം .അതിനായി ഒരു പാൻ വെച്ച് 2 ടീ സ്പൂൺ നെയ്യ്‌ ഒഴിച്ച് 1 നേന്ത്രപഴം ചെറുതാക്കി അരിഞ്ഞത് നെയ്യിൽ ഇട്ട് വേവിക്കുക .അതിൽ കശുവണ്ടി ചേർക്കുക.മിക്സ് ചെയ്തശേഷം അര കപ്പ് തേങ്ങ കൂടെ ചേർക്കാം എല്ലാം കൂടെ നന്നായി വേവിച്ചെടുക്കുക .അതിനുശേഷം നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ശർക്കര ഇതിലേക്ക് ഒഴിച്ച് കൊടുക്കുക .ഏലക്കായ പൊടി കുറച്ച് ചേർക്കാം .ഏറ്റവും അവസാനം പൊടിച്ചു വെച്ച അവിൽ ഇതിലേക്ക് ഇട്ടു കൊടുക്കാം .ഇത് എടുത്തു മാറ്റി വെക്കാം.ചെറിയ ഒരു ചൂടിൽ തന്നെ ഉരുട്ടിയെടുക്കാം.അങ്ങനെ ഇവിടെ അവിലും പഴവും കൊണ്ടുള്ള നല്ലൊരു സ്നാക്ക് റെഡിയായി