രാവിലെ ചായക്ക് എന്തുണ്ടാക്കുമെന്ന് ആലോചിക്കേ വേണ്ട.!! അരിപൊടികൊണ്ട് ഈസി സ്നാക്ക് റെഡി.!! |Row Flour Easy Snack Viral

Row Flour Easy Snack Viral: ഇന്ന് നമ്മുക്ക് നല്ല രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്ക് ഉണ്ടാക്കിയാലോ . ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രം മതി .ഇത്രയും നല്ല ടേസ്റ്റി പലഹാരം എങ്ങനെയാണ് ഉണ്ടാക്കാ വുന്നത് എന്ന് നോക്കം.അതിനായി 2 കപ്പ് ചിരകിയ തേങ്ങ ,2 ടേബിൾ സ്പൂൺ തേങ്ങ വെള്ളം ,1 അര കപ്പ് അരിപൊടി ,2 ടേബിൾ സ്പൂൺ നെയ്യ് ,പഞ്ചസാര അര കപ്പ്,1 മുട്ട ,ഉപ്പ് ആവശ്യത്തിന്

ഒരു പാത്രത്തിൽ 2 കപ്പ് ചിരകിയ തേങ്ങ എടുക്കുക അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്തുകൊടുക്കുക .അതിലേക്ക് മധുരം ഒന്ന് ബാലൻസ് ചെയ്യാൻ അൽപം ഉപ്പ് ഇട്ട് കൊടുക്കുക ,ഇവയെല്ലാം കൂടെ നല്ല പോലെ ഇളക്കി കൈകൊണ്ട് തന്നെ യോജിപ്പിക്കുക ,അതിനുശേഷം മുട്ട പൊട്ടിച്ച് ഒഴിക്കുക എന്നിട്ട് വീണ്ടും മിക്സ് ചെയ്യുക .ഇതിലേക്ക് 1 അര കപ്പ് അരിപൊടി ചേർത്ത് ഇളക്കുക.2 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക അല്പം കൂടെ ലൂസ് ആവണം അതിനായി 2 ടേബിൾ സ്പൂൺ തേങ്ങ വെള്ളം ചേർക്കുക .തേങ്ങ വെള്ളം ചേർക്കുമ്പോൾ രുചിയും കൂടുതൽ ആയിരിക്കും .

അടുത്തതായി എടുത്തുവെച്ചിരിക്കുന്ന മിക്സ് ഒരു പാത്രത്തിൽ ആവിയിൽ വേവിക്കുക.ആവി വെള്ളം വീഴാതിരിക്കാൻ അതിനെ കവർ ചെയ്യുക .അര മണിക്കൂർ കുക്ക് ചെയ്യാൻ വെക്കുക.അതിനുശേഷം പുറത്തേക്കെടുത്ത് ചൂടാറാൻ വെക്കുക .എന്നിട്ട് ഇതിനുമുകളിൽ ചെറിയ ക്രിസ്പിനസ് വരാനായി ഒരു പാൻ

ചൂടാക്കി അതിലേക്ക് 1 സ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക .അതിലേക്ക് നേരത്തെ തയ്യാറാക്കിയ സ്നാക്ക് വെച്ച് രണ്ടു വശവും ചൂടാക്കി മൊരിയിച്ച് എടുക്കുക .അതിനുശേഷം പുറത്തേക്ക് എടുത്ത് ഇഷ്ടമുള്ള പോലെ കട്ട് ചെയ്ത് കഴിക്കാവുന്നതാണ് .അങ്ങനെ എളുപ്പത്തിൽ ഒരു സ്നാക്ക് റെഡിയാക്കിയിരിക്കുന്നു