ഇരുപത്തൊമ്പതിൻ്റെ നിറവിൽ നസ്രിയ.!! 28 കാരനൊപ്പം പിറന്നാൾ ആഘോഷിച്ച് നസ്രിയ നസിം.!! | Nazriya Nazim And Brother Birthday Celebration

Nazriya Nazim And Brother Birthday Celebration: അവതാരികയായി പ്രൊഫൈൽ ജീവിതം തുടങ്ങിയ നടിയാണ് നസ്രിയ നസീം. പിന്നീട് ബാലതാരമായി ‘പളുങ്ക്’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി വന്ന് മലയാളികളുടെ മനസിൽ ഇടം പിടിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങൾ ചെയ്ത നസ്രിയ നായികയായെത്തിയത് ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലായിരുന്നു. അവതാരിക, അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് നസ്രിയ. ഏതാനും ചിത്രങ്ങളിൽ താരം പിന്നണി ഗായികയാവുകയും ചെയ്തും. പിന്നീട് നിരവധി

ചിത്രങ്ങളിൽ നായികാ റോളുകൾ കൈകാര്യം ചെയ്ത് കുറഞ്ഞ കാലം കൊണ്ട് തന്നെ സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് ഫഹദ് ഫാസിലുമായുള്ള വിവാഹം നടക്കുന്നത്. 2014-നു ശേഷം വെള്ളിത്തിരയിൽ നിന്ന് മാറി നിന്ന നസ്രിയ 2018-ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ’കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയായിരുന്നു. ഇതിനു ശേഷം താരത്തിൻ്റെ ആദ്യ തെലുങ്ക് ചിത്രമായ ‘അൻ്റെ സുന്ദരനകിയിലും

അഭിനയിച്ചു. ഇപ്പോൾ നിർമ്മാതാവായും താരം ശ്രദ്ധ നേടുകയാണ്. മലയാളികളുടെ പ്രിയതാരത്തിൻ്റെ ജന്മദിനമാണിന്ന്. സഹോദരനായ നവീനിൻ്റെയും പിറന്നാൾ ദിനം ഡിസംബർ ഇരുപതാണ്. ഒരു വർഷത്തിൻ്റെ വ്യത്യാസത്തിലാണ് രണ്ടു പേരും ഒരേ ദിവസം ജനിച്ചത്. ഇരുപത്തി ഒൻപത് വയസ് പൂർത്തിയാവുന്ന നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നിരവധി പേരാണ് പോസ്റ്റുകൾ പങ്കിട്ടിരിക്കുന്നത്. ഇപ്പോൾ നിർമ്മാതാവും നടനുമായ ജേക്കബ് ഗ്രിഗറി നസ്രിയയ്ക്കും, നവീനിനും പിറന്നാൾ

ആശംസകൾ അറിയിച്ച് പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ‘നിങ്ങൾ എപ്പോഴും നിങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രകാശിതമാക്കുക ‘ഹാപ്പി ബർത്ത്ഡേ എന്നപോസ്റ്റാണ് നസ്രിയയുടെയും നവീനിൻ്റെയും ചിത്രം പങ്കുവച്ച് പോസ്റ്റ് ചെയ്തത്. ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമായ ‘ആവേശം’ എന്ന ചിത്രം അൻവർ റഷീദും, നസ്രിയയും ചേർന്നാണ് നിർമ്മിക്കുന്നത്.