ഈ ഒരു ചട്ട്ണി മതി ഒരു പറ ചോറുണ്ണാൻ .!! എളുപ്പത്തിൽ വീട്ടിലെ ചേരുവകൾ മാത്രം വെച്ച് ചട്ണി ഉണ്ടാക്കാം.!! |Mulakku Chattni Recipe

Mulakku Chattni Recipe : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് ചോറിനും ദോശക്കും ഇഡലിക്കും കഴിക്കാവുന്ന നല്ലൊരു ചട്ട്ണിയാണ് . നമ്മുടെ അടുക്കളയിൽ ഉണ്ടാവുന്ന ചേരുവകൾ മാത്രം മതി ഇത് ഉണ്ടാക്കാനായി സ്പെഷ്യലായി ഒന്നും വേണ്ട. ഈ ചട്ട്ണി ഉണ്ടാക്കാനായി വേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
കടുക്
1 / 4 ടീസ്പൂൺ മല്ലി
1 / 4 ടീസ്പൂൺ ഉലുവ
1/ 2 ടീസ്പൂൺ പരിപ്പ്
2 തക്കാളി
വേപ്പില
സവാള
ചെറിയ ഉള്ളി
വെളിച്ചെണ്ണ
ഉപ്പ്

ഇവയെല്ലാം ഉപയോഗിച്ചാണ് നമ്മൾ ഇന്ന് ചട്ട്ണി തയ്യാറാക്കുന്നത് .ഇതിനായി പാൻ ചൂണ്ടാക്കി അതിലേക്ക് 8 ഉണക്ക മുളക് പിന്നെ 5 കാശ്മീരി ചില്ലി ,ഈ ഒരു എണ്ണയിലേക്ക് തന്നെ മല്ലിയും ,ഉലുവയും ഇട്ടു കൊടുക്കുക.അത് മാറ്റിവെച്ച് അതിനുശേഷം ഉലുവ ചേർത്ത് ചൂടാക്കി കൊടുക്കുക അതിലേക്ക് 12 വെളളുത്തുള്ളിയുടെ അല്ലി ഇട്ടുകൊടുക്കുക .ഇത് വാടി വരുമ്പോൾ അതിലേക്ക് 20 ചെറിയ ഉള്ളി മുറിച്ച് ഇടുക .കറി വേപ്പില ഇട്ട് നന്നായി വഴറ്റിക്കൊടുക .അതിലേക്ക് മീഡിയം നീളത്തിൽ അരിഞ്ഞ സവാള ഇട്ടു നന്നായി ഇളക്കി കൊടുക്കുക.ഇത് വാടി വരുമ്പോൾ അതിലേക്ക് പഴുത്ത രണ്ട് തക്കാളി ഇട്ടുകൊടുക്കുക .കുറച്ച് സമയം മൂടി വെച്ച് വേവിക്കുക .നന്നായി ഉടച്ചെടുത്തശേഷം ചെറിയ ശർക്കര ചേർക്കുക.ഇനി തീ ഓഫ് ആക്കുക .വെള്ളം ചേർക്കാതെ ഉപ്പു കൂടെ ഇട്ട് ചൂടാറിയ ശേഷം മിക്സിയിൽ അടിക്കുക .അതിനുശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉഴുന്ന് പരിപ്പ് ,വേപ്പില ഇട്ടു അരച്ച അരപ്പ് ഇട്ട് കൊടുക്കുക.തീ ഓഫാക്കി വാങ്ങി വെക്കാം .എരിവും പുള്ളിയും മധുരവും ചേർന്ന നല്ലൊരു അടിപൊളി ചമ്മന്തി റെഡി

fpm_start( "true" ); /* ]]> */