ഓണമല്ലെ വരുന്നെ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ .!!അടിപൊളി സോഫ്റ്റ് ഉണ്ണിയപ്പം റെഡി.!! | Unniyappam Recipe

Unniyappam Recipe: ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് .ആദ്യമായി ഉണ്ടാക്കാൻ പോവുന്നവർക്കുപോലും ഈസിയായി ഉണ്ടാക്കാം .നല്ല സോഫ്റ്റ് ഉണ്ണിയപ്പം റെഡിയാക്കാം
ഇതിനായി വേണ്ട ചേരുവകൾ നോക്കാം .

3 കപ്പ് പച്ചരി
6 ചെറുപഴം
നെയ്യ്
തേങ്ങാക്കൊത്ത്
കറുത്ത എള്ള്
ശർക്കര
ഒരു നുള്ള് ഉപ്പ്

ഇത്രയും സാധനങ്ങളാണ് ഉണ്ണിയപ്പത്തിനായി വേണ്ടത് .ഉണ്ണിയപ്പം തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം .അതിനായി ഒരു ബൗളിലേക്ക് 3 കപ്പ് കഴുകിയ പച്ചരി ഇട്ടുകൊടുത്ത് വെള്ളം ഒഴിച്ച് 5 മണിക്കൂർ കുതിരാൻ വെക്കുക .കുതിർന്ന പച്ചരിയെ നന്നായി കഴുകി അരിപ്പ പാത്രത്തിൽ ഇട്ടു കൊടുത്ത് വെള്ളം വാരാൻ വെക്കുക .അതിനുശേഷം 6 ചെറുപഴം എടുക്കുക .450 ഗ്രാം അളവിൽ ശർക്കര എടുത്ത് അത് ഒരു പാത്രത്തിൽ വെച്ച് അതിലേക്ക് മുക്കാൽ കപ്പ് അളവിൽ വെള്ളം ഒഴിച്ച് കൊടുക്കുക .ശർക്കര നന്നായി ഉരുക്കി എടുക്കാം .ഇനി അരിപ്പയിൽ അരിച്ചെടുക്കാം .മിക്സിയുടെ ജാറിലേക്ക് പച്ചരി ഇട്ട് അരച്ചെടുക്കുക അതിലേക്ക് ചൂടോടുകൂടി തന്നെ ശർക്കര പാനി ഒഴിച്ച് നന്നായി അരച്ചെടുക്കുക .അതിലേക്ക് പഴം ഇട്ടുകൊടുക്കുക .കുറച്ച് കുറച്ച് ആയി ശർക്കര പാനി ഒഴിച്ച് കൊടുക്കുക .അതിലേക്ക് 4 ടീസ്പൂൺ ഗോതമ്പ്

പൊടി ഇട്ടുകൊടുക്കുക .1 കാൽ അളവിൽ ഏലക്ക പൊടി ,മുക്കാൽ ടീസ്പൂൺ അളവിൽ ചെറിയ ജീരകം പൊടിച്ചത് ഇട്ടുകൊടുക്കുക തരിയില്ലാതെ അരിച്ചെടുക്കാം.ഒരു നുള്ള് ഉപ്പ് ചേർത്ത് പൊന്താനായി 8 മണിക്കൂർ അടച്ചുവെക്കാം.അടുത്തതായി ഒരു പാൻ വെച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് എള്ളും തേങ്ങ കൊത്തും ഇട്ടു വറുത്തെടുക്കാം .ഈ ഒരു കൂട്ട് നേരത്തെ എടുത്തു വെച്ച മാവ് എടുത്ത് ഇളക്കികൊടുത്ത് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ് .അതിനുശേഷം ഉണ്ണിയപ്പ ചട്ടി എടുത്ത് വെളിച്ചെണ്ണ ചൂണ്ടാക്കി അതിലേക്ക് ഇളക്കി വെച്ച മാവ് കുറച്ച് കുറച്ചായി ഇട്ടു കൊടുക്കുക .ക്രിസ്പി ആയി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ് .നല്ല രുചിയുള്ള ഉണ്ണിയപ്പം റെഡി