നിറം മങ്ങാത്ത ഓർമ്മകൾക്ക് 29 വയസ്സ്.!! പഴയ ഗ്രാഫിക്സും പഴയ കാലത്തിന്റെ കാഴ്ചകളും എല്ലാം നിറയുന്ന വിവാഹ വീഡിയോ വൈറൽ .!! | Krishnakumar Sindu Wedding Anniversary Video Viral

Krishnakumar Sindu Wedding Anniversary Video Viral: സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബം ആണ് നടൻ കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ കുടുംബം. കാരണം മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഒരു കുടുംബം ആണ് ഇവരുടേത്.സിനിമ താരം അഹാന ഉൾപ്പെടെ നാല് പെണ്മക്കൾ ആണ് ഇവർക്കുള്ളത്.ഇവർ ഓരോരുത്തർക്കും വെവ്വേറെ യൂട്യൂബ് ചാനലുകളും ഉണ്ട്. എല്ലാ ചാനലുകളുമായി അനേകം സബ്സ്ക്രൈബ്ഴ്‌സും ഇവർക്കുണ്ട്.സോഷ്യൽ മീഡിയയിൽ ഒരു താര കുടുംബം തന്നെയാണ് ഇവരുടേത്.ഇവർ ഓരോരുത്തരുടെയും വ്ലോഗ്ഗുകൾ വ്യത്യസ്തമാണ്. ലോക്ക് ഡൌൺ സമയത്താണ് ഇവർ

എല്ലാവരും യൂട്യൂബ് വ്ലോഗ്ഗുകളുമായി കൂടുതൽ ആക്റ്റീവ് ആയത്.മക്കളോടൊപ്പം എല്ലാത്തിനും ആക്റ്റീവ് ആണ് സിന്ധുവും. അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം സാധിപ്പിക്കാൻ മുൻപിലാണ് മൂന്ന് മക്കളും.സിന്ധുവിന്റെ പിറന്നാൾ മക്കൾ ആഘോഷിച്ചത് സിന്ധുവിന്റെ ആഗ്രഹ പ്രകാരം കാശ്മീരിലാണ്.സ്വന്തം യൂട്യുബിലും വ്യത്യസ്തമായ കണ്ടന്റുകളുമായി എത്തി ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്. ഇപോഴിതാ തങ്ങളുടെ 29ആം വിവാഹ വാർഷിക ദിനത്തിൽ വ്ലോഗ്ഗുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണകുമാർ. 29 വർഷം മുൻപുള്ള തങ്ങളുടെ വിവാഹ വീഡിയോ ആണ്

താരം പങ്ക് വെച്ചിരിക്കുന്നത്. ഇന്നത്തെപ്പോലെ ഇവന്റ് മാനേജ്മെന്റുകൾ നടത്തുന്ന ആർഭാടകരമായ വിവാഹം ഒന്നും ആയിരുന്നില്ല തങ്ങളുടേതെന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്ക് വെച്ചത്.പഴയ ഗ്രാഫിക്സും പഴയ കാലത്തിന്റെ കാഴ്ചകളും എല്ലാം നിറയുന്ന വീഡിയോ കണ്ടിരിക്കാൻ തന്നെ മനോഹരമാണ്. നിരവധി സിനിമ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.തങ്ങളുടെ വീട്ടിൽ നിന്നും

എടുത്ത വീഡിയോഗ്രഫി നഷ്ടമായെന്നും ഇല്ലെങ്കിൽ കൂടുതൽ കാഴ്ചകൾ കാണിക്കാൻ കഴിയുമായിരുന്നു എന്നും താരം പറയുന്നു.വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇരുവരും അതെ സൗന്ദര്യത്തോടെ തന്നെ കാണുന്നു എന്നാണ് ആരാധകർ പറയുന്നത്.കൂടാതെ ഇരുവരുടെയും വിവാഹ വാർഷിക ആഘോഷങ്ങൾ കാണാൻ ഉള്ള ആകാംഷയിലും കാത്തിരിക്കുകയാണ് സിന്ധുവിനെയും ഇവരുടെ കുടുംബത്തിന്റെയും ആരാധകർ.