മോഡലിംഗ് രംഗത്ത് മലയാളികളുടെ അഭിമാനം; ഇന്ന് മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന ഈ നായിക ആരാണെന്ന് മനസ്സിലായോ? | Celebrity childhood photo Viral News
Celebrity childhood photo Viral News Malayalam: സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണ്. മലയാളികളുടെ സിനിമകളോടുള്ള കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാലത്തെ ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ഫാമിലി ചിത്രങ്ങളും ബാല്യകാല ചിത്രങ്ങളും കാണാനുള്ള ആരാധകരുടെ ആഗ്രഹം മാനിച്ച്, പല അഭിനേതാക്കളും തങ്ങളുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ
പങ്കുവെക്കാറുണ്ട്. ഇപ്പോൾ, ഇന്റർനെറ്റ് ലോകത്തെ വൈറലായ ഒരു ഫാമിലി ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ്. സാധാരണ മോഡലിംഗ് രംഗത്തുനിന്ന് അഭിനയ മോഹവുമായി താരങ്ങൾ സിനിമയിൽ എത്തുകയും പിന്നീട് സിനിമാലോകത്ത് തിളങ്ങുകയും ചെയ്യുന്ന കാഴ്ച കാണാറുണ്ട്. സമാനമായി മോഡലിംഗ് രംഗത്തും സിനിമ ലോകത്തും തന്റേതായ
വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 1991-ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയ ജീവിതം ആരംഭിച്ച നടി ശ്വേത മേനോന്റെ ബാല്യകാലചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച ശ്വേത മേനോൻ, 1994-ൽ Femina Miss India മത്സരത്തിൽ തേർഡ് റണ്ണർ-അപ്പ് ആവുകയും, 1994 Femina Miss India Asia Pacific
ജേതാവാകുകയും ചെയ്തു. ശേഷം, 1997-ൽ പുറത്തിറങ്ങിയ ‘പ്രിത്വി’ എന്ന ചിത്രത്തിലൂടെ ശ്വേത മേനോൻ ബോളിവുഡ് രംഗത്തും അരങ്ങേറ്റം കുറിച്ചു. പിന്നീട്, ധാരാളം ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട ശ്വേത മേനോൻ, 2006 മുതലാണ് മലയാള സിനിമകളിൽ സജീവമായത്. 2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം : ഒരു പാതിര കൊലപാതകത്തിന്റെ കഥ’, 2011-ൽ പുറത്തിറങ്ങിയ ‘സാൾട്ട് N’ പെപ്പെർ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശ്വേത മേനോനെ തേടി മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് എത്തിയിരുന്നു.