മലയാള സിനിമയിൽ ഹാസ്യനടനായി പ്രേക്ഷകരെ അമ്പരപ്പിച്ച അതുല്ല്യ നടൻ.!! ആരാണ് ഈ ദേശീയ അവാർഡ് ജേതാവ് എന്ന് മനസ്സിലായോ..?.!! | Celebrity Childhood Pic

Celebrity Childhood Pic : മലയാളികളുടെ ഇഷ്ട സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. നമുക്ക് പലരും വളരെ സുപരിചിതനാണ് എങ്കിലും അവരുടെ പഴയകാല ഫോട്ടോസ് കാണുമ്പോൾ നമ്മൾ എല്ലാവരും അത്ഭുതപ്പെട്ടു പോകാറുള്ളതാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത് അത്തരത്തിലുള്ള ഒരു ചിത്രമാണ്. ഈ ചിത്രം ഇപ്പോൾ ആരാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. എന്നാൽ ഈ ചിത്രം മലയാളികളെ ഏറെ

ചിരിപ്പിക്കുകയും നമ്മോടൊപ്പം നമ്മളിൽ ഒരാളായി സാധാരണക്കാരനെ പോലെ ജീവിതം നയിക്കുകയും ചെയ്യുന്ന നടൻ സലിംകുമാറിന്റെതാണ്. സലിംകുമാർ സമൂഹ മാധ്യമങ്ങളിൽ അത്ര ആക്റ്റീവ് അല്ല അതിനാൽ തന്നെ തന്റെ വ്യക്തിജീവിതം അധികം പ്രേക്ഷകരിലേക്ക് തുറന്നു കാട്ടാറുമില്ല. സലിംകുമാർ ഈ ചിത്രം പുറത്തുവിട്ടിട്ട് ഉണ്ടായിരുന്നില്ല. സലിംകുമാറിന്റെ ഒട്ടുമിക്ക സിനിമകളിലെ തമാശകളും ഇപ്പോഴും റോളായും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സലിംകുമാർ

അഭിനയിച്ച ചിത്രങ്ങളിലെ കോമഡി രംഗങ്ങൾ മിക്കതും യൂട്യൂബ് ഷോർട്സുകളിലും instagram റീൽസ് കളിലും കാണാം. ഇത്തരത്തിൽ പ്രിയ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നത് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ ഹരമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള പഴയകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റു ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഇത് ആരാണെന്ന് മനസ്സിലായോ എന്ന് ചോദ്യങ്ങളോടെയാണ് ഇത്തരത്തിൽ മലയാളത്തിലെ പ്രിയ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ പുറത്ത് വരുന്നത്.

കൂടുതലും ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ മനം കവരുന്നത്. ഇതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് സലിംകുമാറിന്റെ ഈ ചിത്രം തന്നെയാണ്. സലിംകുമാറിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കണ്ട് ആരാധകർ പറയുന്നത് ആണ് ചിരി കണ്ടാൽ അറിഞ്ഞൂടെ ഇത് സലീമേട്ടൻ തന്നെയാണ് എന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ഈ ചിത്രങ്ങൾ ചുവടെ നിരവധി ആളുകളുടെ കമന്റുകളും കാണാം.