കുടുംബവിളക്ക് താരം അമൃതയും സാന്ത്വനം വരുണിനും വിവാഹം.; അമൃതയ്ക്ക് വിവാഹം വന്നെത്തി.!! | Amrutha Nair Happy news Viral Malayalam

Amrutha nair Happy News Viral Malayalam: മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമൃതാ എസ് നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ നായിക കഥാപാത്രമായ സുമിത്രയുടെ ഇളയ മകളായി പ്രേക്ഷകർക്ക് മുൻപിലെത്തിയ അമൃത പിന്നീട് സീരിയലിൽ നിന്നും പിൻമാറിയിരുന്നു. പിൻമാറ്റത്തിന്റെ കാരണങ്ങളൊന്നും വ്യക്തമാക്കാത്ത താരം അതിനുശേഷം ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചുകൊണ്ടിരുന്നു. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അമൃത എസ് നായർ കുറച്ചുദിവസങ്ങൾക്ക് മുൻപ് ബ്രൈഡൽ ജ്വല്ലറികളും

വിവാഹ വസ്ത്രങ്ങളും പർച്ചേസ് ചെയ്യുന്ന ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അമൃത വിവാഹിതയാകാൻ പോകുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഇപ്പോൾ താരം തന്നെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത് കൊണ്ട് വിരാമമിട്ടിരിക്കുകയാണ്. സാന്ത്വനം സീരിയലിൽ വരുൺ ഭദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അജു തോമസാണ് അമൃതയുടെ കൂടെ വരന്റെ ലുക്കിലുള്ളത്. വിവാഹിതയായെന്ന് തോന്നിപ്പിക്കുന്ന ലുക്കിലുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചുവന്ന സാരിയുടുത്ത് സിന്ദൂരമണിഞ്ഞിട്ടുള്ള ഫോട്ടോ ആയതുകൊണ്ട് തന്നെ

പ്രേക്ഷകർ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആശംസകൾ അറിയിച്ചുകൊണ്ട് ഒരുപാട് സെലിബ്രിറ്റികളും രംഗത്തെത്തിയതോടെ പ്രേക്ഷകർ താരത്തിന്റെ യഥാർത്ഥ വിവാഹമാണ് ഇതെന്ന് ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ ഇവർ വിവാഹിതർ ആയിട്ടില്ലെന്നും അമൃതയും അജുവും പുതിയ പരമ്പരയുടെ സെറ്റിൽ നിന്ന് എടുത്ത ഫോട്ടോ ആണ് ഇതെന്നുമാണ് പുത്തൻ റിപ്പോർട്ട്. ഈ കാര്യത്തെകുറിച്ച് താരം ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇത് ഇവരുടെ ശരിക്കുള്ള വിവാഹമാണോ എന്നത് അമൃതയുടെ വാക്കുകളിൽ നിന്ന് മാത്രമേ ഇനി

മനസ്സിലാക്കാൻ കഴിയുകയുള്ളൂ. സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്ടീവായ താരത്തിന്റെ പോസ്റ്റുകൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. നിരവധി പേരാണ് അമൃതയ്ക്ക് വിവാഹമംഗളാശംസകൾ നേർന്നെത്തിയത്. അവരുടെയെല്ലാം ആശംസകൾക്ക് അമൃതാ നായർ വളരെ രസകരമായ മറുപടികളും നൽകിയിട്ടുണ്ട്. രണ്ടുപേരും ഫോട്ടോയിൽ അതിമനോഹരമായിട്ടുണ്ട് എന്നാണ് നിരവധി പ്രേക്ഷകർ കമന്റ്‌ ചെയ്തിട്ടുള്ളത്.