നല്ല മൊരിഞ്ഞ കോളി ഫ്ലാവർ പക്കോട ഉണ്ടാക്കിയാലോ.!! 2 മിനിറ്റിൽ പക്കോട റെഡി.!! | About Crispy Cauliflower Pakoda Recipe Video

About Crispy Cauliflower Pakoda Recipe Video: വൈകുന്നേരം ചായ മാത്രം കുടിക്കുന്നത് അത്ര രസമില്ല. കോളി ഫ്ലാവർ പക്കോട ചായയും ഒരു അടിപൊളി കോമ്പിനേഷനാണ്. ടെസ്റ്റ് കോളിഫ്ലാവർ പക്കോട ഉണ്ടാകുന്നത് നോക്കിയാലോ.!!
Ingredients

കോളിഫ്ലാവർ – 400 ഗ്രാം
കടല മാവ് – 4 ടേബിൾ സ്പൂൺ
മൈദ – 2 ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടേബിൾ സ്പൂൺ
മന്നൾ പൊടി – 1/4 ടീ സ്പൂൺ
ഗരം മസാല – 1/2 ടീ സ്പൂൺ
പേരുംജീരകം പൊടി – 1 ടീ സ്പൂൺ
വേപ്പില – ആവശ്യത്തിൻ
ഉപ്പ്‌ – ആവശ്യത്തിന്

കോളി ഫ്ലാവർ നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയ ശേഷം തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ട് വെക്കുക. ശേഷം ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മുളക് പൊടിയും മന്നൾ പൊടിയും ഗരം മസാലയും പേരും ജീരകം പൊടിച്ചതും വേപ്പില ചെറുതായി അരിഞ്ഞതും ഉപ്പും ഇട്ട് നന്നായി മിക്സ്‌ ആക്കിയ ശേഷം 5 മിനിറ്റ് അടച്ചു വെക്കുക. ഒരു പാത്രത്തിൽ അരിപൊടിയും കോൺഫ്ലോർ പൊടിയും മൈദ പൊടിയും കടല മാവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ആക്കി വെക്കുക.

ശേഷം ആദ്യം മസാല തേച്ചു വെച്ച കോളിഫ്ലാവറിലേക് മിക്സ്‌ ആക്കി വെച്ച പൊടി പകുതി ഇട്ട് കൊടുത്ത് കുഴക്കുക. ശേഷം കുറച്ച് വെള്ളം തളിച്ച് കൊടുത്ത് കഴിയുമ്പോൾ ബാക്കി പൊടിയും ഇട്ട് മിക്സ്‌ ആകുക. ഇങ്ങനെ ചെയ്യുമ്പോൾ പൊടി നന്നായി പിടിക്കും. വെള്ളം കൂടി പോകാതെ സൂക്ഷിക്കുക. ഒരു പാൻ വെച്ച് ഓയിൽ ഒഴിച് ചൂടാകുമ്പോൾ കോളിഫ്ലാവർ ഇട്ട് പൊരിച്ചു എടുക്കുക.