10 മിനിറ്റിൽ അടിപൊളി ചായക്കടി തയ്യാർ.!!മുട്ട കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തിട്ടുണ്ടോ ? തട്ടുകടയിലെ ഹീറോ മുട്ട ചമ്മന്തി റെസിപ്പി | Easy 10 minute Evening Snack Mutta Bonda recipe Video

Easy 10 minute Evening Snack Mutta Bonda recipe Video: പേരുകേട്ട് ഞെട്ടിയോ ? മുട്ട കൊണ്ട് ചമ്മന്തി അരച്ചാണോ, ചമ്മന്തി കൊണ്ട് മുട്ട അരച്ചതാണോ ഒരു പിടുത്തം കിട്ടാത്ത കിടുക്കാച്ചി ഐറ്റം! ഏറ്റവും ഹെൽത്തിയും ടേസ്റ്റിയും ആണ് നമ്മുടെ ഈ മുട്ട ചമ്മന്തി. ഇതൊരു 2 എണ്ണം കഴിച്ചു കഴിഞ്ഞാൽ വയറ് നിറയും.
Ingredients

പുഴുങ്ങിയ മുട്ട
തേങ്ങ
ചെറിയ ഉള്ളി
പച്ചമുളക്
കറിവേപ്പില
ജീരകം

തയ്യാറാക്കുന്നതിനായി മുട്ട നന്നായിപുഴുങ്ങിയെടുക്കുക, ശേഷം മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ളഭാഗം മുറിച്ചു രണ്ടാക്കി വയ്ക്കുക. അതിനുശേഷം വേണം ഇത് തയ്യാറാക്കേണ്ടത്. ഇനി നമുക്കൊരു ചമ്മന്തി തയ്യാറാക്കി എടുക്കണം അതിനായി തേങ്ങ, ജീരകം, ചെറിയ ഉള്ളി, പച്ചമുളക്,കറിവേപ്പില, എന്നിവ ചേർത്ത് നന്നായി ഒട്ടും വെള്ളം ചേർക്കാതെ വേണം ചമ്മന്തി തയ്യാറാക്കി എടുക്കേണ്ടത്. ഈ ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക്

മുട്ടയുടെ മഞ്ഞക്കരു കൂടി ചേർത്ത് കൊടുക്കുക. മഞ്ഞ കരുവും ചമ്മന്തിയും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, ശേഷം മുട്ടയുടെ വെള്ള ഭാഗത്തിന്റെ ഉള്ളിലേക്ക് ചമ്മന്തി നിറച്ചു കൊടുക്കേണ്ടതാണ്. അത് നിറച്ചതിനുശേഷം നമുക്ക് ഇനി ഒരു മാവ് തയ്യാറാക്കിയെടുക്കാം. കൂടുതൽ വിശദമായി മുഴുവനായി വിഡിയോയിൽ കാണിക്കുന്നുണ്ട്. Video credit: Kannur kitchen