
എന്താ രുചി.. ഉണക്ക നെത്തോലി ചമ്മന്തി ഉണ്ടാക്കിയാലോ.!! ഉണക്ക നെത്തോലി ചമ്മന്തി കഴിച്ചിട്ടുണ്ടോ.!! | About Unakka Netholi Chammanthi Recipe Video
About Unakka Netholi Chammanthi Recipe Video: പലതരം ചമ്മന്തികൾ നമ്മൾ കഴിച്ചിട്ടുണ്ടാവും. ഇന്ന് നമ്മുക്ക് ഒരു ഉണക്ക നത്തോലി ചമ്മന്തി വേഗത്തിൽ ഉണ്ടാകുന്നത് നോക്കിയാലോ. ചൂട് ചോറും ഉണക്ക നത്തോലി ചമ്മന്തിയും മാത്രം മതി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ. അത്രയും രുചികരമായ ഒരു ചമ്മന്തിയാണ് ഇത്. നമ്മുക്ക് അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചേരുവകൾ കൊണ്ട് ചമ്മന്തി റെഡി ആകാം.
Ingredients
ഉണക്ക നത്തോലി – 1 കൈ പിടി നിറയെ
വറ്റൽ മുളക് – 10 എണ്ണം
വാളൻ പുളി – 1 ചെറിയ ക്ഷണം
വേപ്പില – 1 തണ്ട്
ഇഞ്ചി – 1 ചെറിയ കഷ്ണം
ഉപ്പ് – ആവശ്യത്തിന്
ചെറിയുള്ളി – 8 എണ്ണം
തേങ്ങ ചിരകിയത് – 1. 1/2 മുറി
അടുപ്പിൽ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ഉണക്ക നത്തോലി റ്റ് നന്നായി ഇളക്കുക. ഇതിലേക്കു പിരിയൻ വറ്റൽ മുളക് കൂടി ഇട്ട് നന്നായിമൂപ്പിച്ച എടുക്കുക. നത്തോലിയും വറ്റൽ മുളക് നിറം എല്ലാം മാറി മൂത്തു കഴിഞ്ഞാൽ തെ ഓഫ് ആക്കി ചൂട് മാറാൻ വെക്കാം.ഒരു മിക്സി ജാറിൽ ചൂട് ആറിയ നത്തോലിയും വറ്റൽ മുളകും ഇട്ട് കൊടുത്ത് പൊടിച്ചു എടുക്കുക. ശേഷം ചെറിയ ഉള്ളിയും തേങ്ങ ചിരകിയതും വാളൻ പുളിയും ഇഞ്ചിയും വേപ്പിലയും ഉപ്പും ചേർത്ത് അടിക്കുക.
വെള്ളം ഒട്ടും തന്നെ ഒഴിക്കരുത്. നന്നായി അരഞ്ഞു പോകാതെ സൂക്ഷിക്കുക. ആദ്യം ഒന്ന് കറക്കി എടുത്ത ശേഷം സ്പൂൺ കൊണ്ട് അരുകിൽ നിന്ന് എല്ലാം തട്ടി ഇട്ട് കൊടുത്ത് വീണ്ടും കറക്കി എടുക്കുക. അങ്ങനെ തേങ്ങ കുറച്ച് അരയുന്ന വരെ ചെയ്‌താൽ മതിയാവും. ഇനി മിക്സിയുടെ ജാറിൽ നിന്ന് ചമ്മന്തി മാറ്റി ഒരു സെർവിങ് പ്ലേറ്റിലേക് ഇട്ട് കൊടുത്താൽ ഉണക്ക നത്തോലി ചമ്മന്തി തയാർ.