ഹബീബിസ് ഗോവയിൽ.!! 14 വർഷത്തിന്റെ സന്തോഷ ദാമ്പത്യത്തിൽ ബഷീർ ബാഷിയും സുഹാനയും.!! ആഘോഷം കളറാക്കി മഷൂറ.!! | 14th Wedding Anniversary Basheer Bashi And Suhana

14th Wedding Anniversary Basheer Bashi And Suhana: മലയാളികൾക്ക് എന്നും സുപരിചിതമായ മുഖമാണ് ബഷീർ ബാഷിയുടെയും കുടുംബത്തിന്റെയും. സോഷ്യൽ മീഡിയയിലെ താരങ്ങളായ ഇവരുടെ ജീവിതം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ബഷീറും മഷൂറയും സുഹാനയും ആളുകളിലേക്ക് എത്തിക്കാറുണ്ട്. ഈ അടുത്തിടെയാണ് ബഷീർ ബാഷിയുടെ രണ്ടാം ഭാര്യയായ മഷുറ കുഞ്ഞിന് ജന്മം നൽകിയത്. ഈ വിശേഷവും അവർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോൾ ബഷീറിൻറെ കുടുംബത്തെ തേടി മറ്റൊരു സന്തോഷ നിമിഷം കൂടി എത്തിയിരിക്കുകയാണ്

ആദ്യ ഭാര്യ സുഹാനയെ ബഷീർ വിവാഹം കഴിച്ചിട്ട് 14 വർഷം പൂർത്തിയായിരിക്കുകയാണ്. അതിൻറെ സന്തോഷം താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം മഷൂറയും യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് മൂന്നര വർഷത്തെ പ്രണയത്തിനു ശേഷമാണ് ബഷീറും സുഹാനയും വിവാഹിതരായത്. സോനുവിനെ സ്കൂൾ യൂണിഫോമിലാണ് ബഷീർ ആദ്യമായി കാണുന്നത്.

അന്ന് ബഷീറിന് കപ്പലണ്ടി കച്ചവടം ആയിരുന്നു തൊഴിൽ. വിവാഹത്തിലേക്ക് കടന്നപ്പോൾ മതം പ്രശ്നമായി മാറിയിരുന്നു. ഒടുവിൽ ബഷീർ കപ്പലണ്ടി കച്ചവടം അവസാനിപ്പിച്ച് സ്വന്തമായി ഒരു ഷൂ ഷോറൂം തുടങ്ങുകയും ബൈക്ക് ഒക്കെ വാങ്ങി സാമ്പത്തികമായി നേട്ടത്തിലേക്ക് കടക്കുകയും ആയിരുന്നു

മഷൂറ പങ്കുവെച്ച വീഡിയോയിലും വിവാഹ വാർഷികത്തിന്റെ സന്തോഷം തന്നെയാണ് നിറഞ്ഞ് നിൽക്കുന്നത്. ബെഡ്റൂമിൽ ഒന്നിച്ചിരിക്കുന്ന സുഹാനയുടെയും ബഷീറിനെയും അടുത്തേക്ക് എത്തി വാർഷിക ആശംസകൾ അറിയിക്കുകയാണ് മഷൂറയും സുഹാനയിൽ ബഷീറിന് ഉണ്ടായ രണ്ടു മക്കളും. ഇത്തവണത്തെ വിവാഹ വാർഷികം ഗോവയിൽ വച്ചാണെന്നും അവർ ഹോട്ടലിൽ റൂം അല്ല പകരം ഒരു വില്ലയാണ് എടുത്തിരിക്കുന്നത് എന്നും മഷൂറ വീഡിയോയിലൂടെ പറയുന്നുണ്ട്. അവരെ വിഷ് ചെയ്ത ശേഷമാണ് വീഡിയോ എടുക്കാൻ ആരംഭിക്കുന്നതെന്നും തങ്ങൾ കേക്കൊക്കെ ഓർഡർ ചെയ്തു എന്നും മഷൂറ പറയുന്നു.