പാൽ ഇല്ലെങ്കിലും കടുപ്പത്തിൽ പാൽ ചായ റെഡിയാക്കാം .!! ഈ ചായ ഒന്നു ഉണ്ടാക്കി നോക്കു.!! | Special Tea Recipe Video

Special Tea Recipe: മലയാളികൾ ഒരു വികാരമാക്കിയെടുത്ത ഒന്നാണ് ചായ .അത് എപ്പോൾ കിട്ടിയാലും കുടിക്കാനും തയ്യാറാണ്.ഇന്ന് പലതരത്തിലുള്ള ചായകളും ലഭ്യമാണ് .പാൽ ചായ,കട്ടൻ ചായ, ഇഞ്ചി ചായ, നാരങ്ങ ചായ,ചോക്ലേറ്റ് ചായ, ഗ്രീൻ ചായ, എന്നിങ്ങനെ പലതരം ചായകൾ ,അതും പാലും പാൽപൊടിയുമില്ലാതെ കടുപ്പത്തിൽ ഒരു ചായ റെഡിയാക്കിയാലോ.

Ingredients
പഞ്ചസാര
തേങ്ങ
വെള്ളം
ചായപ്പൊടി
ഏലക്ക
പട്ട

പാൽ ഇല്ലാതിരിക്കുന്ന സമയത്ത് നമ്മുക്ക് ഇനി ഒന്നും പേടിക്കാനില്ല .വീട്ടിൽ തന്നെയുള്ള ഒരു തേങ്ങ മതി കടുപ്പത്തിൽ ഒരു ചായ റെഡിയാക്കാൻ .ഇതിനായി നമ്മൾ എടുക്കുന്നത് 1 തേങ്ങ എടുത്ത് കത്തികൊണ്ട് കൊത്തിയെടുത്ത് 500 ml നു വേണ്ടിയുള്ള പാലിന് ചെറുതാക്കി അരിഞ്ഞ് മിക്സിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അടിക്കുക .അതിനുശേഷം 2 അര ഗ്ലാസ്സ് വെള്ളം ചായ ഉണ്ടാക്കാൻ വെക്കുക .ഈ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് 4 ഏലക്കയും പിന്നെ ഒരു കഷ്‌ണം പട്ടയും ചായപൊടിയും

ചേർക്കുക.3 മിനിറ്റ് തിളച്ച ശേഷം അതിലേക്ക് മിക്സിയിൽ അടിച്ച് വെച്ച തേങ്ങ അരിപ്പയിലേക്ക് അരിച്ച് അതിന്റെ തേങ്ങ പാൽ മാറ്റി എടുക്കുക .നമ്മൾ നേരത്തെ എടുത്ത് വെച്ച കട്ടൻ ചായയിലേക്ക് ഇപ്പോൾ എടുത്ത തേങ്ങ പാൽ ഒഴിച്ച് കൊടുക്കുക . അതിനുശേഷം തിളപ്പിക്കാൻ പാടില്ല .പഞ്ചസാര ഇട്ട് ഇളക്കികൊടുക .ഇത് കുട്ടികൾക്ക് ഹെൽത്തിനു നല്ലതാണ് . പാൽ ഇല്ലാതെ നല്ല കടുപ്പത്തിൽ അടിപൊളി ചായ റെഡിയായിരിക്കുന്നു.