അമ്പോ എന്താ രുചി.!! ഇതാണ് മീൻകറി.!! നാവിൽ കപ്പലോടും രുചിയിൽ സൂപ്പർ മീൻ കറി റെസിപ്പി തയ്യാറാക്കിയാലോ.!! | Easy Perfect fish curry recipe

Easy Perfect fish curry recipe: നമ്മൾ എന്നും ഒരേ പോലെ അല്ലേ മീൻ കറി ഉണ്ടാക്കാർ ? എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി മീൻ കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ കിടിലൻ സ്റ്റൈലിൽ ഒരു കേരള സ്റ്റൈൽ മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം!!
Ingredients
മീൻ: 500g ഉലുവ : 1 1/2 ടീസ്പൂൺ കടുക് : 1 1/2 ടീസ്പൂൺ വറ്റൽ മുളക്: 3 ഇഞ്ചി അരിഞ്ഞത് : 1 1/2 ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്: 1 1/2 ടേബിൾ സ്പൂൺ പച്ചമുളക് : 4 കറിവേപ്പില മഞ്ഞൾ പൊടി : 3/4 ടീസ്പൂൺ മല്ലിപൊടി : 1 ടേബിൾ സ്പൂൺ കശ്മീരി + മുളക്പൊടി : 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി : 1 ടീസ്പൂൺ വറുത്ത ഉലുവ : 1/4 ടീസ്പൂൺ വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ കുടമ്പുളി : 4 വെള്ളത്തിൽ കുതിർത്തത് തക്കാളി : 1 തക്കാളി സോസ്: 1 ടേബിൾ സ്പൂൺ ഉപ്പ്

ആദ്യം ഒരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക ഇതിലേക്ക് ഉലുവ, കടുക്, എന്നിവ ഇട്ട് കൊടുക്കുക അത് പൊട്ടി വരുമ്പോൾ അതിലേക്ക് വറ്റമുളക്, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ഇട്ട് മൂപ്പിക്കുക ശേഷം ഇതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് തീ കുറച്ചു കൊടുത്ത് വഴറ്റുക ഇനി ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലിപൊടി, കശ്മീരി + മുളക്പൊടി, എന്നിവ ചേർത്ത് മിക്സ് ചെയ്യുക ശേഷം 3/4 ടീസ്പൂൺ കുരുമുളക് പൊടി, ഉലുവ പൊടി, ടൊമാറ്റോ സോസ് എന്നിവ ഇട്ട് വഴറ്റി കൊടുക്കുക ശേഷം ഇതിലേക്ക് കുടമ്പുളി കുതിർത്ത് വെച്ച വെള്ളം അല്പം ചേർക്കുക,

ഇനി വെള്ളം വേണമെങ്കിൽ കുറച്ച് ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം ശേഷം ബാക്കിയുള്ള കുടമ്പുളിയും വെള്ളവും ഇതിലേക്ക് ഒഴിച്ചു കൊടുത്ത് ഇളക്കി കൊടുക്കുക ഇനി ഇതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കുക ശേഷം അടച്ചു വെച്ചു 3 – 4 മിനുട്ട് വേവിക്കുക ശേഷം വീണ്ടും ഇളക്കുക ഇനി ഇതിലേക്ക് മീൻ ഇട്ട് കൊടുക്കുക ഇത് വീണ്ടും ഇളക്കുക ഇതിലേക്ക് 1/4 കപ്പ് ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം തീ കുറച്ച് 3 മിനുട്ട് അടച്ച് വെച്ച് വേവിക്കുക ശേഷം ഒന്ന് ചട്ടി ചുറ്റി കൊടുക്കുക ശേഷം അടച്ചു വെച്ചു വേവിക്കുക ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കാം ബാക്കിയുള്ള കുരുമുളക് പൊടിയും ഉലുവ പൊടിയും ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കുക കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ചട്ടി അടച്ചു വെച്ചു 1 മിനുട്ട് വെക്കുക ശേഷം ഒന്ന് ചുറ്റിച്ചു കൊടുക്കുക ഇപ്പൊൾ നമ്മുടെ മീൻ കറി തയ്യാർ!!