റേഷൻ അരി ഇരിപ്പുണ്ടോ വീട്ടിൽ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. നല്ല രുചിയിൽ അടിപൊളി പലഹാരം | Special Tasty ration rice Ariunda recipe Video

Special Tasty ration rice Ariunda recipe Video: എന്നും മലയാളികളുടെ പ്രിയപ്പെട്ട ഒരു പലഹാരം തന്നെയാണ് അരിയുണ്ട..!! എന്നാൽ അധികമാരും വീട്ടിൽ ഉണ്ടാക്കി നോക്കാറില്ല എന്നതാണ് സത്യം. എന്നാൽ ഇന്ന് നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ? അതും റേഷൻ അരി മാത്രം ഉപയോഗിച്ച് തയാറാക്കാം. വീട്ടിലുള്ള വെറും 3 ഐറ്റംസ് കൊണ്ട് മതി വളരെ ടേസ്റ്റി ആയ ഉണ്ട നമുക്ക് തയാറാക്കിയെടുക്കാം.
Ingredients

അരി ( വറുത്തത്) -2 cup
ശർക്കര -300g
തേങ്ങ -2cup (അരി എടുത്ത അതെ അളവിൽ )

ആദ്യം തന്നെ നമുക്ക് റേഷൻ റേഷൻ കടയിൽ നിന്നും കിട്ടുന്ന, അല്ലങ്കിൽ ഏത് അരിയായാലും ആദ്യം തന്നെ വെള്ളത്തിൽ ഒന്ന് കുതിർത്തിയെടുക്കാം. ശേഷം അതിലെ വെള്ളം വറ്റി പോകാൻ വേണ്ടി സമയം എടുക്കാം. അതിനുശേഷം വെള്ളം വറ്റിപ്പോയതിനുശേഷം നമുക്ക് ഒരു പാനിൽ ഇട്ട് അരി നന്നായി വറുത്തെടുക്കാം. വറുത്തെടുക്കുമ്പോൾ എല്ലാ അരിയും നന്നായി വറത്തു എന്ന് ശ്രദ്ധിക്കണം. എന്നിട്ട് അത് നമുക്ക് വേറൊരു പാത്രത്തിലേക്ക് മാറ്റാം, ശേഷം നമുക്ക് ചിരകിയ തേങ്ങയെടുത്ത് അതിലെ ആ ഒരു തേങ്ങയുടെ നീര് പോകാൻ വേണ്ടി നമുക്കൊന്ന് ചെറിയ ചൂടിലിട്ട് പാനിൽ ഇട്ടൊന്ന് വറുത്തെടുക്കാം. വറുത്തെടുക്കുമ്പോൾ നല്ലോണം ചുവന്ന കളർ ആവാതെ നോക്കുക. അതിനുശേഷം നമുക്ക് ശർക്കരപ്പനി തയ്യാറാക്കാൻ കൊടുക്കാം. അതിനായി ഞാനിവിടെ 300 ഗ്രാം ശർക്കരയാണ് എടുത്തിട്ടുള്ളത്. ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ശർക്കര ഇട്ടതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച് ശർക്കരപാനി തയ്യാറാക്കാം. ശേഷം വറുത്ത അരി നമുക്കൊന്ന് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം. പൊടിച്ചെടുക്കുമ്പോൾ വല്ലാതെ പൊടിയാതെ ശ്രദ്ധിക്കണം.

ശേഷം നമുക്ക് ചൂടാക്കി വെച്ചിട്ടുള്ള തേങ്ങ എടുത്ത് ഇതേപോലെ ഒന്ന് മിക്സിയിലിട്ട് കറക്കി എടുക്കാം. എന്നിട്ട് നമുക്ക് ഉണ്ട തയ്യാറാക്കാനുള്ള പാത്രം എടുക്കാം. ആ പാത്രത്തിലേക്ക് ആദ്യം നമ്മള് പൊടിച്ചു വച്ചിരിക്കുന്ന അരി ഇടാം ഒരു നുള്ള് ഉപ്പും ഇട്ട് കൊടുക്കാം ,അതിലേക്ക് ഈ വറുത്ത തേങ്ങ ഇട്ട് കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം. ശേഷം നമ്മുടെ മെൽറ്റ് ആയിട്ടുള്ള ശർക്കരപ്പാനി അതിലേക്ക് ചെറിയ ചൂടോടുകൂടി ഒഴിച്ചുകൊടുത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കാം.എന്നിട്ട്ആ ഒരു ചൂടോടുകൂടി തന്നെ നമുക്ക് അത് എങ്ങനെ കൈകൊണ്ട് ഉരുട്ടി ഉണ്ട ഉണ്ടാക്കി എടുക്കാം. നമ്മുടെ അടിപൊളി വളരെ ടേസ്റ്റി ആയിട്ടുള്ള തയ്യാറായിരിക്കുകയാണ്.Video credit by – mia kitchan Special Tasty ration rice Ariunda recipe