സാന്ത്വനത്തെ ഇളക്കി മറിച്ച് അപ്പു.!! ഓഫീസ് ജോലി ഉപേക്ഷിച്ച് ഹരി വീണ്ടും കൃഷ്ണസ്റ്റോർസിലേക്ക്.!! | Santhwanam Todays Episode Dec 6

Santhwanam Todays Episode Dec 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വ്യത്യസ്ത കഥാപശ്ചാത്തലത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരി പുതിയ ജോലിക്കുള്ള ഇൻ്റർവ്യൂന് വേണ്ടി പോയി വന്ന് കൊച്ചിയിലായതിനാൽ പോവുന്നില്ലെന്ന തീരുമാനം എല്ലാവരെയും അറിയിക്കുന്നതായിരുന്നു. ഇത് കേട്ട് അപ്പുവിന് ദേഷ്യം വരികയാണ്. പിന്നീട് മുറിയിൽ പോയി അപ്പു പലതും ആലോചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഹരികയറി വരുന്നത്. അപ്പോൾ തന്നെ അപ്പു നീ കൊച്ചിയിൽ ജോലി കിട്ടുന്നതിനാൽ

പോവുന്നില്ലെന്ന് എന്തിനാണ് പറയുന്നത്. കണ്ണൻ ചെന്നൈയിൽ പഠിക്കാനായി പോയില്ലേ. പിന്നെ നീ എന്താ കൊച്ചിയിൽ പോവാതിരിക്കുന്നത്. കൊച്ചിയിൽ നിന്ന് അത്ര ദൂരമില്ലല്ലോ ഇവിടേയ്ക്ക്. നിനക്ക് ആഴ്ചയ്ക്ക് വരികയും ചെയ്യാം തുടങ്ങി പലതും അപ്പു പറഞ്ഞപ്പോൾ, നീ വെറുതെ എന്നെ നിർബന്ധിക്കേണ്ടെന്നും, ഞാൻ എന്തായാലും ഇവിടെ വിട്ട് കൊച്ചിയിലേക്ക് പോവാൻ തയ്യാറല്ലെന്നും, ഞാൻ നാളെ മുതൽ കൃഷ്ണസ്റ്റോർസിൽ പോവാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. അപ്പോഴാണ്

ബാലൻ കുറേ ഉപദേശങ്ങൾ നൽകുന്നത്. ഇത്ര നല്ല ജോലി കിട്ടിയിട്ട് നീ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നതെന്ന് ചോദിക്കുകയാണ്. അത് എനിക്ക് ശരിയാവില്ലെന്നും, ഞാൻ നാളെ മുതൽ കൃഷ്ണസ്റ്റോർസിൽ വരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കേട്ടപ്പോൾ ബാലൻ തമ്പി ഇതറിഞ്ഞാൽ എന്തു കരുതുമെന്ന് ചോദിക്കുകയാണ്. തമ്പി എന്തു വിചാരിച്ചാലും ഒന്നുമില്ലെന്നും, ഞാൻ എന്തു ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് പറഞ്ഞു കൊണ്ട് റൂമിലേക്ക് പോവുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ ഹരി ഒരുങ്ങിയ ശേഷം ഏടത്തി താക്കോൽ തരാൻ പറയുന്നു. താക്കോൽ എടുത്ത് ഹരി പെട്ടെന്ന് തന്നെ വണ്ടിയെടുത്ത് കൃഷ്ണ സ്റ്റോർസിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ ശത്രു നീ ഓഫീസിൽ പോയില്ലേയെന്ന് ചോദിച്ചപ്പോൾ, ജോലി മതിയാക്കിയ കാര്യം പറയുകയായിരുന്നു. പിന്നീട് കടയിൽ

സാധനങ്ങളൊക്കെ എടുത്തു കൊടുക്കാൻ തുടങ്ങി. അപ്പോഴാണ് അംബിക അതുവഴി പോകുന്നത്. വണ്ടിയിൽ നിന്നും ഹരിയെ കൃഷ്ണസ്റ്റോർസിൽ കണ്ട് അംബിക ഞെട്ടുകയാണ്. ഉടൻ തന്നെ അപ്പുവിനെ വിളിക്കുന്നു. ഹരിയെ കൃഷ്ണസ്റ്റോർസിൽകണ്ടല്ലോ, ഇന്നെന്താ ഓഫീസിൽ പോയില്ലേയെന്ന് ചോദിച്ചപ്പോൾ, ആരാ പറഞ്ഞത് ഹരി കൃഷ്ണസ്റ്റോർസിൽ ഉണ്ടെന്ന് ചോദിക്കുകയാണ് അപ്പു. ഞാൻ കണ്ടതാണെന്ന് പറഞ്ഞപ്പോൾ, കാര്യങ്ങളൊക്കെ അംബികയോട് പറയുകയാണ്. ഇത് കേട്ട് അംബിക ആകെ വിഷമത്തിലാവുകയാണ്. തൻ്റെ മകളുടെ അവസ്ഥയോർത്ത് അംബിക പലതും ആലോചിച്ചു നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.