സാന്ത്വനം കുടുംബം കീറി മുറി ക്കാൻ ഒരുങ്ങി കണ്ണൻ.!! കണ്ണൻ്റെ ആവശ്യം അംഗീകരിക്കാനാവാതെ ചേട്ടൻമാർ.!! | Santhwanam Today Episode Dec 23

Santhwanam Today Episode Dec 23: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ സാന്ത്വനം ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ണൻ ബിസിനസ് തുടങ്ങാൻ 15 ലക്ഷം വേണമെന്നും, അവൻ്റെ പേരിലുള്ള പ്രമാണം അവന് നൽകി അവൻ ഉണ്ടാക്കി കൊള്ളാമെന്നായിരുന്നു.ഇത് കേട്ട് തകർന്ന ബാലൻ നേരെ റൂമിലേക്ക് പോയപ്പോൾ ദേവിയോട് ഈ കാര്യം പറയുകയായിരുന്നു. ഇത് കേട്ട് ദേവിക്കും ടെൻഷനാവുകയായിരുന്നു. ഈ 15 ലക്ഷം ഞാൻ എങ്ങനെ ഉണ്ടാക്കുമെന്ന് ബാലൻ പറയുമ്പോൾ, ഹരിയെയും ശിവനെയും നമ്മൾ സഹായിച്ചില്ലേയെന്നും, അതുപോലെ എന്തെങ്കിലും ഒരു വഴി ഈശ്വരൻ കാണിച്ചു തരുമെന്നും പറഞ്ഞ് രണ്ടു പേരും ഉറങ്ങാൻ കിടന്നെങ്കിലും രണ്ടു പേർക്കും ഉറക്കം കിട്ടിയില്ല. പിറ്റേ ദിവസം രാവിലെ തന്നെ ദേവിയും അഞ്ജുവും അപ്പുവും ഈ കാര്യം തന്നെയാണ് സംസാരിക്കുന്നത്.

അപ്പോഴാണ് ദേവി പറയുന്നത് കണ്ണൻ ഒരു ബിസിനസ് തുടങ്ങിയെന്നും, അതിന് അവന് കുറച്ച് പണം വേണമെന്നും. ഇത് കേട്ടപ്പോൾ, അവൻ ബിസിനസ് തുടങ്ങാനൊക്കെ പക്വതയുള്ളവനായോ എന്ന് പറയുകയായിരുന്നു അപ്പു. അവന് എത്ര രൂപയാണ് വേണ്ടതെന്ന് അഞ്ജു ദേവിയോട് ചോദിച്ചപ്പോൾ അതറിയില്ലെന്നാണ് ദേവി പറഞ്ഞത്. ഞങ്ങൾ പോയി അവനോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അപ്പുവും അഞ്ജുവും കണ്ണൻ്റെ അടുത്തേക്ക് പോവുകയായിരുന്നു. നിനക്ക് ബിസിനസിനായി പണം ആവശ്യമുണ്ടെന്നും, എത്ര പണമാണ് നിനക്ക് വേണ്ടതെന്നും, നമ്മൾ എല്ലാവരും ചേർന്ന് നിന്നെ സഹായിക്കാമെന്ന് പറയുകയാണ്. അതു കേട്ടതും കണ്ണൻ നിങ്ങൾ ആരും എന്നെ സഹായിക്കേണ്ടെന്നും, എൻ്റെ പേരിലുള്ള ഈ വീടിൻ്റെ പ്രമാണം തന്നാൽ അത് വച്ച് പണം ഞാൻ ഉണ്ടാക്കി കൊള്ളുമെന്ന്

പറയുകയാണ് കണ്ണൻ. ഇത് കേട്ട് അഞ്ജുവും അപ്പുവും ഞെട്ടുകയാണ്. ഉടൻ തന്നെ രണ്ടു പേരും കിച്ചനിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് കൃഷ്ണസ്റ്റോർസിൽ ബാലൻ പലതും ആലോചിച്ചു നടക്കുന്നതാണ്. അപ്പോഴാണ് ശിവൻകടയിലേക്ക് വരുന്നത്. ബാലേട്ടനെന്താ ടെൻഷനടിച്ച് നിൽക്കുന്നതെന്ന് ചോദിക്കുകയാണ് ശിവൻ. അപ്പോഴാണ് ഹരിയും, ശിവനും കണ്ണനോട് ബാലേട്ടൻ സംസാരിച്ചിരുന്നോ എന്ന്. ഞാൻ സംസാരിച്ചെന്നും, അവൻ ചെന്നൈയിൽ ബിസിനസ് തുടങ്ങിയെന്നും, അതിന് 15 ലക്ഷം രൂപ വേണമെന്നും, അവൻ്റെ പേരിലുള്ള പ്രമാണം അതിനു വേണ്ടി നൽകാനാണ് അവൻ ചോദിച്ചതെന്ന് പറയുകയാണ് ബാലൻ.ഇത് കേട്ട് ഹരിയും ശിവനും അത്ഭുതപ്പെടുകയാണ്. നമ്മുടെ കണ്ണൻ ഇങ്ങനെ

മാറിപ്പോയോ എന്ന് പറയുകയാണ് രണ്ടു പേരും. ആകെ ടെൻഷനിൽ തന്നെയാണ് ബാലൻ രാത്രി വീട്ടിലേക്ക് വരുന്നത്. പണം എവിടെ നിന്നെങ്കിലും കിട്ടുമോ ബാലേട്ട എന്ന് ദേവി ചോദിച്ചപ്പോൾ, ഒന്നും കിട്ടാൻ സാധ്യതയില്ലെന്നു പറയുകയാണ് ബാലൻ. അങ്ങനെ എല്ലാവരും ഉറങ്ങാൻ പോയപ്പോൾ, അപ്പുവും ഹരിയും പലതും സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഹരിയോട് കൊച്ചിയിലെ ജോലിക്ക് പോവേണ്ട കാര്യം പറയുന്നത്. നീ ആ ജോലിക്ക് പോയില്ലെങ്കിൽ ഞാൻ ജോലിക്ക് പോകുമെന്ന് പറയുകയാണ് അപ്പു.ഇത് കേട്ട് ഹരിക്ക് ദേഷ്യം വരികയാണ്.