ചിക്കൻ കറിയുടെ അതെ രുചിയിൽ കിടിലൻ പപ്പായ കറി.!! പപ്പായകൊണ്ട് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..!! |Papaya Curry recipe Video Viral

Papaya Curry recipe Video Viral: വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം.

പപ്പായ (ഇടത്തരം) – 1
ഉപ്പ്
മഞ്ഞൾപ്പൊടി
മുളക് പൊടി – 1/2 സ്പൂൺ
കറിവേപ്പില
വെളിച്ചെണ്ണ – 1 സ്പൂൺ + 4 ടേബിൾ സ്പൂൺ
തക്കാളി – 2
തേങ്ങാ ചിരകിയത് – 1/2 മുറി
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 10 അല്ലി
മല്ലിപ്പൊടി – 2 സ്പൂൺ
കാശ്മീരി മുളക്പൊടി – 3 സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
ഖരം മസാല – 1 സ്പൂൺ

ആദ്യം നമ്മൾ ഇടത്തരം വലിപ്പമുള്ള ഒരു പപ്പായ എടുക്കണം. ഇതിന്റെ തൊലി കളഞ്ഞ് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് നന്നായി കഴുകിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം മഞ്ഞൾപ്പൊടിയും അര സ്പൂൺ മുളക്പൊടിയും കുറച്ച് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കാം. നമ്മളിവിടെ പരമ്പരാഗത രീതിയിൽ മൺചട്ടിയിലാണ്

കറിയുണ്ടാക്കുന്നത്. ചട്ടിയിലേക്ക് നമ്മൾ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടാവുമ്പോൾ ഇതിലേക്ക് രണ്ടോ മൂന്നോ കഷണം കറുവപ്പട്ട ചേർത്ത് കൊടുക്കാം. കൂടെ രണ്ട് സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും എട്ടല്ലി വെളുത്തുള്ളിയും ഒരു കഷ്ണം നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇവയെല്ലാം കൂടെ കുറച്ച് ഉപ്പ് കൂടെ ചേർത്ത് നല്ല ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം തീ കുറച്ച് വച്ച് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. കോഴിക്കറിയുടെ രുചിയിൽ തയ്യാറാക്കിയ ഈ പപ്പായക്കറി പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ…ChankanChef Papaya Curry recipe