
പഞ്ഞി പോല സോഫ്റ്റ് അപ്പം..!! മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ..!! | About Super Soft easy Appam Recipe Video
About Super Soft easy Appam Recipe Video: നമ്മൾക്ക് എല്ലാവർക്കും അപ്പം ഇഷ്ടമാണ് അല്ലേ? എന്നാൽ സോഫ്റ്റ് ഇല്ലാതെ കട്ടിയിൽ ഇരിക്കുന്ന അപ്പം ആരെങ്കിലും ഇഷ്ടപ്പെടാറുണ്ടോ ? എന്നാൽ നമുക്ക് ഇന്ന് ഒരു അടിപൊളി പഞ്ഞി പോലുള്ള അപ്പം എങ്ങനെ തയ്യാറാക്കാം എന്നു നോക്കിയാലോ? കിടിലൻ രുചിയിൽ ഒരു സോഫ്റ്റ് അപ്പം.
Ingredients
വറുത്ത് പൊടിച്ച
അരിപൊടി
ഇൻസ്റ്റൻ്റ് യീസ്റ്റ്
ഉപ്പ്
പഞ്ചസാര
തേങ്ങ
2 ഗ്ലാസ് വറുത്ത അരിപ്പൊടിയാണ് എടുത്തിരിക്കുന്നത്, ഇത് കടയിൽ നിന്നും വാങ്ങാൻ കിട്ടും ഇനി ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കലക്കി എടുക്കണം, കട്ടിക്ക് കലക്കി എടുത്തതിനു ശേഷം അരച്ചു എടുക്കാൻ ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് കലക്കി വെച്ച മാവ്, 1 ടീസ്പൂൺ ഇൻസ്റ്റൻ്റ് യീസ്റ്റ് , 2 -3 ടീസ്പൂൺ പഞ്ചസാര, എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് ദോശ മാവിൻ്റെ പരുവത്തിൽ അരച്ചു എടുക്കാം, ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി 8 മണിക്കൂർ പൊങ്ങാൻ വേണ്ടി വെക്കുക, ശേഷം ഒരു ജാർ എടുത്ത് ഇതിലേക്ക് 1 കപ്പ് തേങ്ങ ഇട്ട് കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ച് അരച്ചു എടുക്കുക,
ഇനി ഇത് മാവിലെക്ക് ഇട്ട് കൊടുക്കാം ഇതിൻ്റെ കൂടെ പഞ്ചസാര ഇഷ്ടമുള്ളവർ കുറച്ചു ചേർത്ത് കൊടുക്കാം ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം, ശേഷം 1/4 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, ലൂസ് ആവാതെ ഇരിക്കാൻ ശ്രദ്ധിക്കണം, ഇനി ഒരു അരമണിക്കൂർ നേരം ഇത് പൊങ്ങി വരാൻ വെക്കണം,പൊങ്ങി വന്നതിനു ശേഷം ഇളക്കാതെ പതയോടു കൂടെ എടുത്ത് വേണം നമുക്ക് അപ്പം ചുട്ട് എടുക്കാൻ, ഒരു പാൻ എടുക്കുക ചൂടായാൽ മാവ് എടുത്ത് ഒഴിച്ചു കൊടുക്കുക പരത്താതെ അടച്ചു വെച്ച് കുക്ക് ചെയ്യുക,ഇനി ഇത് വെള്ളയപ്പ ചട്ടിയിലും ഉണ്ടാക്കാവുന്നതാണ്, ഇപ്പൊൾ അടിപൊളി പഞ്ഞി അപ്പം തയ്യാർ!!!