കല്യാണി പ്രകാശിൻ്റെ നേരെ കയർത്തു സംസാരിക്കുമ്പോൾ അന്തം വിട്ട് പ്രകാശൻ.!! കല്യാണിയുടെ ഉയർച്ച കണ്ട് ഞാൻ തോറ്റെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രകാശൻ.!! | Mounaragam Today Episode Dec 20

Mounaragam Today Episode Dec 20: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയും കിരണും ദീപയുമൊക്കെ പ്രകാശൻ്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അവിടെ നിന്ന് പ്രകാശൻ ദീപയെ കുറിച്ച് മോശമായി പറഞ്ഞപ്പോൾ, പൊട്ടിത്തെറിച്ചു കൊണ്ട് കല്യാണി പ്രതികരിക്കുന്നതായിരുന്നു. എൻ്റെ അമ്മയെക്കുറിച്ച് ഒരക്ഷണം മിണ്ടിപ്പോകരുതെന്നും, ശബ്ദമില്ലാത്ത എന്നെ തൻ്റെ

കയ്യിൽ നിന്നും രക്ഷിച്ചത് എൻ്റെ അമ്മയാണെന്നും, അങ്ങനെയുള്ള എൻ്റെ അമ്മയെ എന്തെങ്കിലും പറഞ്ഞ് കളിയാക്കിയാൽ ഈ രണ്ടാമത്തെ മകൾ പ്രതികരിക്കുമെന്നും, ഇനി ഈ കല്യാണി ഉച്ചത്തിൽ തന്നെ സംസാരിക്കുമെന്ന് പറയുകയാണ്. ഇത് കേട്ട് വിക്രം കല്യാണിയെ വഴക്കു പറയുമ്പോൾ, വിക്രമിന് നേരെ ശബ്ദമുയർത്തുകയാണ് കല്യാണി. എടാ, ഇത്രയും പ്രായമായിട്ടും, നിന്നെ കൊണ്ട് ഒരു ഉപകാരവുമില്ലല്ലോ. പിന്നെയും നീ എന്തിനാടാ ഭാരമായി നിൽക്കുന്നത്. വല്ല പണിയും ചെയ്തു കൂടേ എന്ന്

പറയുകയാണ്. ഇതൊക്കെ കേട്ട് പ്രകാശനും വിക്രമും ഞെട്ടിപ്പോയി. പിന്നീട് രതീഷും കാദംബരിയും പ്രകാശനോടും വിക്രമിനോടും പലതും പറയുകയാണ്. കല്യാണിയെ ഞങ്ങളും ദ്രോഹിച്ചിട്ടുണ്ടെന്നും, പക്ഷേ നല്ലത് തിരിച്ചറിഞ്ഞപ്പോൾ, നമുക്കും നല്ലത് വരാൻ തുടങ്ങിയെന്ന് പറയുകയാണ് കാദംബരി. അങ്ങനെ വലിയൊരു വഴക്ക് കഴിഞ്ഞ് ദീപയും കിരണും കല്യാണിയും കാദംബരിയോടും, രതീഷിനോടും യാത്ര പറഞ്ഞ് പോവുകയാണ്. അവർ പോയശേഷം കാദംബരിയും രതീഷും അകത്തേക്ക് പോയി. അപ്പോൾ പ്രകാശനോട് മൂങ്ങ എന്തൊക്കെയാണ് നടന്നതെന്ന് ചോദിക്കുകയാണ്. പ്രകാശൻ ആകെ തകർന്നു കൊണ്ട് അവിടെ ഇരുന്നു പോയി. പിന്നീട് കാണുന്നത് രൂപ അമ്പലത്തിൽ തൊഴാൻ വന്നതാണ്. അപ്പോഴാണ് സി എസും അവിടേയ്ക്ക് വരുന്നത്.സിഎസിനെ കണ്ടതും രൂപ മനസിൽ തൻ്റെ ഭർത്താവിനെ ഞാൻ അവിശ്വസിച്ചു പോയല്ലോ തുടങ്ങി പലതും ആലോചിക്കുകയാണ്. സി എസും രൂപയെ

കണ്ടതും, ഇനി രൂപ സത്യങ്ങൾ അറിയാൻ കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ എന്നോർക്കുകയാണ്.അങ്ങനെ രണ്ടു പേരും മുഖാമുഖം കാണുന്നുണ്ടെങ്കിലും, ഭയത്താൽ സി എസ് അപ്പോഴൊന്നും മിണ്ടുന്നില്ല. രൂപയും താൻ സത്യങ്ങളറിഞ്ഞ കാര്യം പുറത്തു കാണിക്കാതെ അമ്പലത്തിൽ തൊഴുതു കൊണ്ട് പോയി. അപ്പോഴാണ് ആകെ തകർന്നിരിക്കുന്ന പ്രകാശനെ കാണാൻ രാജപ്പൻ വരുന്നത്. എൻ്റെ പണം തിരികെ തന്നില്ലെങ്കിൽ അഴിയെണ്ണേണ്ടി വരുമെന്നാണ് രാജപ്പൻ പറയുന്നത്. ഇനി ഞാൻ വരുമ്പോൾ പോലീസിനെയും കൂട്ടിയാണ് വരികയെന്ന് പറഞ്ഞ് രാജപ്പൻ പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.