രൂപയും സേനനും പിടിക്കപ്പെടുന്നു.!!ചന്ദ്രസേനൻ്റെയും രൂപയുടെയും കള്ളക്കളി കൈയ്യോടെ പൊക്കി കിരണും കല്യാണിയും.!! | Mounaragam Serial Episode February 2

Mounaragam Serial Episode February 2: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രാഹുലും കുടുംബവും കാവടിയെടുത്ത ശേഷം, രൂപയെ കാണുകയാണ്. രൂപയോട് താമസിക്കുന്നിടത്ത് വന്ന് പോവാൻ പറഞ്ഞപ്പോൾ, രൂപ ചന്ദ്രസേനനെ കാണാത്തതിനാൽ മനസിൽ പലതും ആലോചിക്കുകയാണ്. പിന്നീട് രാഹുലിൻ്റെ കൂടെ പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ വഴിയിൽ കാറുമായി നിന്നിടത്ത് നിന്ന് രൂപയെ കാറിൽ കാണുകയാണ്. സിഎസിനാകെ വിഷമമാവുകയാണ്. എന്തൊക്കെ ആഗ്രഹിച്ചിട്ട് വന്നതാണെന്ന് പറയുകയാണ് സിഎസ്.

അപ്പോഴാണ് സരയു ഞാൻ ആൻറിയെ കാണാൻ വേണ്ടി ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് എൻ്റെ മുന്നിൽ വന്ന് പെട്ടതെന്ന് പറയുകയാണ്. എന്നാൽ ഇവരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രോപ്പർട്ടി നോക്കാൻ വരുന്ന ഒരാൾ ഇപ്പോൾ വരുമെന്ന് പറയുകയാണ്. എങ്കിൽ നീ പോയ്ക്കോ എന്ന് പറഞ്ഞ് രൂപയെ വഴിയിൽ ഇറക്കുകയാണ്. ഉടൻ തന്നെ രൂപ ചന്ദ്രസേനനെ വിളിക്കുകയാണ് . ചന്ദ്രസേനനോട് അമ്പലത്തിലേക്ക് വരാൻ പറയുന്നു. രൂപ ഒരു ടാക്സി പിടിച്ച് അമ്പലത്തിൽ പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും അവിടെ എത്തുന്നത്. പിന്നീട് ചന്ദ്രസേനൻ ശയന പ്രദക്ഷിണം നടത്തുകയാണ്. അപ്പോഴാണ് രാഹുലും ശാരിയുമൊക്കെ വീട്ടിലെത്തുന്നത്.