സുമിത്രക്ക് മുന്നിൽ തൊഴുത് സരസ്വതിയമ്മ .!! സുമിത്രയുടെ മറുപടികേട്ട് ഞെട്ടലോടെ സരസ്വതിയമ്മ.!! | Kudumbavilakku Serial Today Episode Dec 1

Kudumbavilakku Serial Today Episode Dec 1: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മയെ വൃദ്ധസദനത്തിൽ ശരണ്യ കൊണ്ടു വിടുകയായിരുന്നു. വൃദ്ധസദനത്തിൽ എത്തിയ സരസ്വതിയമ്മ അവിടെ നിന്നും എനിക്ക് പോകണമെന്ന് പറഞ്ഞ് കരയുകയായിരുന്നു. എൻ്റെ ഭർത്താവ് ഇല്ലാത്തതിനാലാണ് അവൾ ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. അപ്പോഴാണ് ശരണ്യയോട് ശ്രീ നീ നിൻ്റെ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുവിട്ടത് ശരിയായില്ലെന്നും, നീ നിൻ്റെ അമ്മയോട് ചെയ്തത് വലിയ

തെറ്റായിപ്പോയെന്നും പറയുകയാണ് ശ്രീ. അവർ നിന്നെ പ്രസവിച്ച അമ്മയാണെന്നും, വയസുകാലം അവരെ നീയാണ് സംരക്ഷിക്കേണ്ടതെന്നും പറയുകയാണ് ശ്രീ. നീ നിൻ്റെ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുവിട്ടത് ശരിയായില്ലെന്നും, ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞെങ്കിലും, നീ നിൻ്റെ അമ്മയെ അങ്ങനെ വൃദ്ധസദനത്തിൽ കൊണ്ടുവിടാൻ പാടില്ലായിരുന്നുവെന്ന് പറയുകയാണ് ശ്രീ. നീ ഇങ്ങനെ ചെയ്തതിന് നിനക്കും ഭാവിയിൽ എന്തെങ്കിലും ഉണ്ടാവുമെന്ന് പറയുകയാണ് ശ്രീ. പക്ഷേ, എനിക്ക് ശ്രീ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും, ഞങ്ങളെ തെറ്റിക്കാൻ ശ്രമിക്കുന്ന അമ്മയെ എങ്ങനെ ഇവിടെ

താമസിപ്പിക്കുമെന്ന് പറയുകയാണ് ശരണ്യ. വൃദ്ധസദനത്തിൽ തകർന്നിരിക്കുന്ന സരസ്വതിയമ്മ സദനത്തിലെ സൂപ്രണ്ടിനോട് സുമിത്രയുടെ നമ്പർ കൊടുത്ത് ഒന്നു വിളിക്കാൻ പറയുന്നു. സുമിത്രയെ സൂപ്രണ്ട് വിളിച്ച് ഒന്ന് തണൽ സദനത്തിൽ വരണമെന്ന് പറയുകയാണ്. രോഹിത്തുമായി സംസാരിച്ച ശേഷം രോഹിത്ത് അവിടെ ആരായാലും നമുക്കൊന്ന് കണ്ട് വരാമെന്ന് പറയുകയാണ്. പിറ്റേ ദിവസം സുമിത്രയും രോഹിത്തും തണൽ വനിതാ സദനത്തിൽ എത്തിയപ്പോൾ അവിടെ സിദ്ധാർത്ഥ് ഉണ്ടാവില്ലെന്ന് മനസിലാക്കുന്നു. പിന്നീട് സൂപ്രണ്ടിൻ്റെ അടുത്ത് പോയി സംസാരിച്ച ശേഷം ചെടി നനച്ചു കൊണ്ടിരുന്ന സരസ്വതിയമ്മ ഇവരെ കണ്ടതും, ശരണ്യ വൃദ്ധസദനത്തിൽ കൊണ്ടുവിട്ട കാര്യം പറയുന്നു. പിന്നീട് സുമിത്രയുടെ കാലുപിടിച്ച് എന്നെ കൊണ്ടുപോകാൻ സരസ്വതിയമ്മ പറയുന്നു. പിന്നീട് സുമിത്ര അമ്മയെ കൂട്ടികൊണ്ടുപോവാൻ എനിക്കാവില്ലെന്നും, സരസ്വതിയമ്മ പഴയ സരസ്വതിയമ്മ ആവില്ലെന്ന്

ആർക്കറിയാമെന്ന് പറഞ്ഞു കൊണ്ട് സുമിത്ര പോവുകയാണ്. ഇനി ഞാൻ എന്തു ചെയ്യുമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് സരസ്വതിയമ്മ. പിന്നീട് രോഹിത്തും സുമിത്രയും വണ്ടിയിൽ നിന്നും പലതും പറയുകയായിരുന്നു. രോഹിത്തിന് സരസ്വതിയമ്മയുടെ അവസ്ഥ കണ്ട് വലിയ വിഷമം തോന്നി. എന്നാൽ ഇപ്പോഴത്തെ സുമിത്രയ്ക്ക് വലിയ മാറ്റമാണ്. പഴയ സുമിത്രയാവാൻ ഞാൻ തയ്യാറല്ലെന്ന് പറയുകയാണ് സുമിത്ര. എന്നെ സ്നേഹിക്കുന്ന രോഹിത്തിനു വേണ്ടി ഇനി എനിക്ക് ജീവിക്കണമെന്ന് പറയുകയാണ്. പിറ്റേ ദിവസം സുമിത്രയും രോഹിത്തും പൂജയും കാറിൽ കയറി യാത്ര പുറപ്പെടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.